മലയാളത്തിലെ ഏറ്റവും ജനപ്രിയ ഷോകളിൽ ഒന്നാണ് ബിഗ് ബോസ് മലയാളം സീസൺ3.. ഫെബ്രുവരി 14 ആം തീയതി 14 മത്സരാർത്ഥികളും ആയി തുടങ്ങിയ ഷോയാണ് ഇത്. ഇതിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ താരം ആയിരുന്നു മണിക്കുട്ടൻ. ഈ വർഷത്തെ ബിഗ്ബോസിൽ നിരവധി നാടകീയരംഗങ്ങൾ അണിനിരന്നിരുന്നു.

ഈ സൗഹൃദം കൊണ്ട് തന്നെ പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഈ എട്ടു മത്സരാർത്ഥികളെ ഗ്രാൻഡ്ഫിനാല യിലേക്ക് ഡയറക്ട് എൻട്രി കൊടുക്കുകയും ഇവരെ ഫൈനലിസ്റ്റുകളായ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവരിൽനിന്ന് ഒരാളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് ഒരാഴ്ചത്തെ വോട്ടിംഗ് വെച്ചുകൊണ്ടാണ് ഷോയുടെ വിജയിയെ കണ്ടെത്തിയത്. മണിക്കുട്ടൻ, സായി വിഷ്ണു, ടിമ്പൽ, ഋതു റംസാൻ, നോബി, കിടിലൻ ഫിറോസ്, അനൂപ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെ എത്തിയ 8 മത്സരാർത്ഥികൾ.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ ആണ് ഇവരിൽ ആരാണ് വിജയ് എന്ന് പ്രഖ്യാപിച്ചത്. ഗ്രാൻഡ് ഫിനാലെ യോടനുബന്ധിച്ച് നാട്ടിലെത്തിയ താരങ്ങളെല്ലാം തിരിച്ചു ചെന്നൈയിൽ എത്തിയിരുന്നു ഇവരുടെയെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളും റിപ്പോർട്ടുകളും അനുസരിച്ച് ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ ടൈറ്റിൽ വിന്നർ മണിക്കുട്ടൻ ആണ് എന്നാണ്. മണിക്കുട്ടൻ വിന്നറിന്റെ പ്രൈസ് കൈ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടാം സ്ഥാനം സാഹിബ് വിഷ്ണുവും മൂന്നാം സ്ഥാനം ടിമ്പലും ഏറ്റുവാങ്ങി.