20 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന് സ്വന്തം മാമാട്ടിക്കുട്ടിയമ്മ വീണ്ടും സിനിമാ മേഖലയിലേക്ക് തിരിച്ചെത്തുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ശാലിനി വേഷമിടുന്നത്. 20 വർഷത്തെ ഇടവേളയ്ക്കു ശേഷം താരം തിരിച്ചെത്തുമ്പോൾ അതൊരു ശക്തമായ കഥാപാത്രം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകർ.

രണ്ടായിരത്തിലാണ് തമിഴിലെ സൂപ്പർ താരം അജിത്തുമായി ശാലിനി വിവാഹം കഴിക്കുകയും പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പോലും താരം സജീവമല്ല. മണിരത്നം രണ്ടു ഭാഗങ്ങളായിട്ടാണ് പൊന്നിയിൽ സെൽവൻ ഒരുങ്ങുന്നത്, ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. വിക്രം കാർത്തി ജയന്തി ഐശ്വര്യ റോയ് അതിഥി റാവു ഹൈദരി ശോഭിത ജയറാം പ്രഭു ശരത്കുമാർ ലാൽ റഹ്മാൻ ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലുള്ള താരങ്ങൾ. കൽക്കി കൃഷ്ണമൂർത്തി

രചിച്ച ചരിത്രത്തിന് അടിസ്ഥാനമാക്കിയ നോവലാണ് ഇത് സിനിമ ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവർത്തിയായ രാജരാജചോളൻ ചരിത്രമാണ് പൊന്നിയൻ സെൽവൻ. താരത്തിന് പുത്തൻ ചിത്രങ്ങൾ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരത്തിന് രണ്ടു മക്കളാണുള്ളത്. ഈ അടുത്തിടെ ശ്യാമിലിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ ആയിരുന്നു ഇത് ആഘോഷം ആക്കിയപ്പോൾ കൂടെ ശാലിനി ഉണ്ടായിരുന്നു. ആ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു