ഓരോ സിനിമയ്ക്ക് പിന്നിലും നിരവധി ആളുകളുടെ പ്രയത്നവും ദിവസങ്ങളോളം ഉള്ള അധ്വാനവും ഉണ്ട്. എത്ര ബുദ്ധിമുട്ടുകൾ സഹിച്ചാണ് സിനിമ ചെയ്യുന്നതെന്ന് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇപ്പോഴിതാ തങ്ങൾ എത്രത്തോളം പ്രയാസങ്ങള്‍ അനുബവിച്ചാണ് കുറ്റവും ശിക്ഷയും ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് ആസിഫലി. ഒരു സിനിമയിലെ ഓരോ രംഗങ്ങളും കാണുമ്പോൾ അതിന് എത്രത്തോളം പ്രയാസം നേരിട്ടു ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധാരണക്കാർക്ക് പ്രയാസമായിരിക്കും

എന്നാൽ കുറ്റവും ശിക്ഷയിലെ രംഗങ്ങള്‍ കാണുമ്പോള്‍ അതിനുപിന്നിലെ ബുദ്ധിമുട്ട് എത്രയായിരിക്കുമെന്ന് ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് ആസിഫ് അലി പറഞ്ഞു . ആസിഫലി ഇതുവരെ വർക്ക് ചെയ്ത എല്ലാ സിനിമകളിലും തിരക്കഥയും ഡയലോഗുകളും നേരത്തെ നൽകുമായിരുന്നു അപ്പോൾ പൂർണമായ തയ്യാറെടുപ്പുകളോടെയാണ് സെറ്റില്‍ എത്തുന്നത്. കുറ്റവും ശിക്ഷയും ഇതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. സംവിധായകൻ രാജിവ് എന്താണ് കഥാപാത്രം അതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.സെറ്റിൽ നേരത്തെ എത്തി നമ്മളോട് ചർച്ചചെയ്തു എന്താണ് ഷൂട്ട്‌ ചെയ്യേണ്ടത് എന്ന് തീരുമാനിച്ച ശേഷം ആയിരിക്കും സംസാരിക്കുന്നത്.

അടുത്തതായി എന്ത് ചെയ്യണമെന്ന് എന്നോട് പറഞ്ഞതിനുശേഷം ഞാൻ കൺവിൻസ് ആയില്ലെങ്കിൽ ആ രംഗം ചിത്രീകരിക്കാതെ വരും. അദ്ദേഹം സിനിമയിൽ സമീപിക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. അതാണ് അദ്ദേഹത്തിന്റെ സിനിമയുടെ വിജയം എന്ന് ആസിഫ് അലി പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സിബി തോമസും ശ്രീജിത്ത് ദിവാകരൻ ചേർന്നാണ് കുറ്റവും ശിക്ഷയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീന്‍,സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, സെന്തില്‍, എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.