തമിഴ് സിനിമാ താരം ആര്യക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു!! ആശംസകളുമായി സിനിമാലോകം!!

രണ്ടായിരത്തി അഞ്ചിൽ അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് ആര്യ. എന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു

തമിഴ് സിനിമാ ലോകം ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു നാൻ കടവുൾ. ചിത്രത്തിലെ ആര്യയുടെ വേഷപ്പകർച്ച കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. ആ കഥാപാത്രം അത്ര മികച്ചതാക്കാൻ ആര്യയ്ക്ക് കഴിഞ്ഞു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. എങ്ക വീട്ട് മാപ്പിള എന്ന ഒരു ടി വി റിയാലിറ്റി ഷോ താരം ചെയ്തിരുന്നു. ആ റിയാലിറ്റിഷോയിൽ കൂടി താരം തന്റെ വധുവിനെ കണ്ടുപിടിക്കും

എന്നായിരുന്നു പ്രസ്താവിച്ചത് എന്നാൽ ചാനൽ റിയാലിറ്റി ഷോ അവസാനിച്ചിട്ടും താരം അതിൽ നിന്ന് ആരെയും വിവാഹം കഴിച്ചിരുന്നില്ല ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു അതിനുശേഷം തമിഴ് സിനിമാ നടിയായ സയീഷയെ താരം വിവാഹം കഴിച്ചു. നിരവധി സിനിമാതാരങ്ങൾ പങ്കെടുത്ത വിവാഹമായിരുന്നു അത്. ഇപ്പോൾ ആര്യയുടെ ആരാധകർക്ക് ഒരു സന്തോഷകരമായ വാർത്ത ആണ് പുറത്തു വരുന്നത് ആര്യയ്ക്കും സയീഷക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. സുഖ പ്രസവമായിരുന്നു. തമിഴ് നടൻ വിശാൽ ആണ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ വഴി ഈ വാർത്ത ആരാധകർക്ക് അറിയിച്ചത്. താൻ ഒരു അമ്മാവനായി എന്നായിരുന്നു താരം ട്വിറ്ററിൽ കുറിച്ചത്. സർപ്പട്ടൈ പരമ്പരയ് എന്ന ആര്യയുടെ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *