ലാലേട്ടനോടൊപ്പം വീണ്ടും സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച സന്തോഷത്തിൽ ഉണ്ണിമുകുന്ദൻ.

ലാലേട്ടൻ റെ കൂടെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നതായിരുന്നു ഉണ്ണിമുകന്ദൻ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് എന്നാൽ അത് മലയാളത്തിൽ സാധിച്ചിട്ടില്ല പകരം ജനത എന്ന ചിത്രത്തിലായിരുന്നു വലിയ സന്തോഷം ഉണ്ണി മുകുന്ദനെ തേടിയെത്തിയത്. ഇപ്പോഴിതാ മലയാളത്തിൽ ഉണ്ണിമുകുന്ദന് ലാലേട്ടൻ റെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. അതും രണ്ടു ചിത്രങ്ങളിൽ.

2016 ലായിരുന്നു താരത്തിന് ജനത ഗ്യാരേജിൽ മോഹൻലാലിന്റെ മകനായുള്ള റോൾ അഭിനയിക്കാൻ അവസരം ലഭിച്ചത്. ശേഷം 2021 ലഭിച്ചത് രണ്ട് ചിത്രങ്ങൾ. ലൂസിഫർ വിശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ അതിഥിതാരം ആയിട്ടാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. മറ്റൊരു ചിത്രം തൃശൂർ ടു വിനു ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത്ത് മാൻ ആണ്. ലാലേട്ടൻ റെ കൂടെ ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്നത് സന്തോഷം മുഴുവൻ ഉണ്ണിമുകുന്ദന് ഇപ്പോഴുണ്ട്.

താൻ ഇഷ്ടപ്പെടുന്ന സംവിധായകരുടെയും അഭിനേതാക്കളുടേയും കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടിയത് എല്ലാവിധ സന്തോഷങ്ങളും ഉണ്ണിമുകുന്ദനുണ്ട്. ഏറെ നാളായുള്ള ആഗ്രഹം ഒന്നിച്ച് സംഭവിച്ചതിന്റെ സന്തോഷമാണ് കൂടുതൽ. രണ്ടു ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും ലാലേട്ടനോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ ഒരു അവസരം ലഭിക്കുമല്ലോ എന്ന് മാത്രമാണ് ഉണ്ണി ആലോചിക്കുന്നത്. മലയാളത്തിലെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ഉണ്ണി മുകുന്ദൻ.

MENU

Comments are closed.