ഡിമ്പലിനെ ഒതുക്കാൻ പുതിയ അടവുമായി മജ്സിയയും ലക്ഷ്മിയും. എന്തൊരു ചീപ്പ് ഷോയാണ് എന്ന് ആരാധകർ

സോഷ്യൽ മീഡിയ ഒന്നാകെ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ഫൈനലിന്റെ വർത്തകളാണ്. ഫൈനലിൽനായുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ എല്ലാം. അതിരാവിലെ തന്നെ തങ്ങളുടെ ചിത്രങ്ങളെല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഡിമ്പൽ തന്നെയാണ് ആദ്യം ചിത്രങ്ങൾ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. എല്ലാ വിഷമങ്ങളും മറന്ന് ഒരുങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷം പങ്കിടുകയായിരുന്നു ഡിമ്പൽ.

ഇതിനു പിന്നാലെ മജ്സിയയും ലക്ഷ്മിയും മണിക്കുട്ടന്റെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ചപ്പോൾ ആരാധകർ ശരിക്കും ഞെട്ടി. അധികം ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാത്ത മണിക്കുട്ടന്റെ ബിഗ് ബോസ് ഹൗസിലെ പിണറായിയുടെ പുതിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇത് നന്നായി അറിയാവുന്ന മജിസിയ ബാനു മണിക്കുട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം മജിസിയ ബാനു ഏറ്റവുമധികം ഡീഗ്രേഡ് ചെയ്തത് ഡിമ്പലിനെയും മണിക്കുട്ടനെയും ആയിരുന്നു.

ഇത്രയൊക്കെയായിട്ടും ഇപ്പോൾ തങ്ങളുടെ ഭാഗം രക്ഷിക്കാൻവേണ്ടി സോഷ്യൽ മീഡിയയിൽ മണിക്കുട്ടനോടൊപ്പം ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഈ സാഹചര്യത്തിൽ ഏറ്റവുമധികം സപ്പോർട്ടും ഫാൻസും ഉള്ള ഒരാളായ മണിക്കുട്ടനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ മണിക്കുട്ടൻ ഫാൻസും ഡിമ്പൽ ഫാൻസും തമ്മിൽ തെറ്റുമെന്നും മജ്സിയയ്ക്ക് സപ്പോർട്ട് കിട്ടും എന്നും മനസ്സിലാക്കിയിട്ടുണ്ട്. മണികുട്ടനെ അത്രയ്ക്ക് മോശമായി പറഞ്ഞ മജിസിയ ബാനു ആണ് ഇപ്പോൾ മണിക്കുട്ടൻ ഔർ ഹീറോ എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്.

MENU

Comments are closed.