സുചിത്രയ്ക്ക് വേണ്ടി ചിക്കൻ ഒരുക്കി ലാലേട്ടൻ. എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ഭാര്യയുടെ മറുപടി.

മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ ഒരു നടൻ എന്നതിലുപരി മികച്ച ഒരു ഭക്ഷണ പ്രേമി ആണെന്ന് ആരാധകർക്ക് എല്ലാം അറിയാം. ഭക്ഷണം കഴിക്കാൻ മാത്രമല്ല ഉണ്ടാക്കാനും ലാലേട്ടനെ പ്രത്യേക വൈദഗ്ധ്യം ഉണ്ട്. തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും താരം എപ്പോഴും ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് അടുത്ത സുഹൃത്തുക്കൾ എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുതിയ പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് ലാലേട്ടൻ.

http://

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

കുറഞ്ഞ മസാലകളും ആയി സ്വാദിഷ്ടമായ ഒരു ചിക്കൻ വിഭവം തയ്യാറാക്കുന്ന വിധം ആണ് ലാലേട്ടൻ വീഡിയോയിൽ കൂടെ പറഞ്ഞിരിക്കുന്നത്. ഭക്ഷണത്തിൽ ചേർക്കേണ്ട ഓരോ സാധനങ്ങളുടെ ചേരുവകൾ കൃത്യമായി ചേർത്താൽ മാത്രമേ രുചിയേറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കാൻ കഴിയുകയുള്ളൂ. ലാലേട്ടന്റെ ഭക്ഷണത്തോടുള്ള സ്നേഹം വീഡിയോയിൽ കൂടെ വ്യക്തമാണ്. ഉണ്ടാക്കുന്നത് കാണുമ്പോൾ വായിൽ കപ്പലോടുന്ന തായാണ് ആരാധകർ തോന്നുന്നത്.

ഭക്ഷണം ഉണ്ടാക്കിയ ശേഷം രുചിച്ചു നോക്കാൻ ലാലേട്ടൻ വിളിച്ചത് ഭാര്യ സുചിത്രയെ തന്നെയാണ്. എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ തലകുലുക്കി നന്നായിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മോഹൻലാലിൻറെ സുഹൃത്തുമായ സമീർ ഹംസ ലാലേട്ടന്റെ പുതിയ ഡിഷ് രുചിച്ചുനോക്കി അഭിപ്രായം പറയാൻ ഉണ്ടായിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടയ്ക്ക് ഇത്തരത്തിലുള്ള വീഡിയോകൾ ലാലേട്ടൻ പങ്കുവയ്ക്കാറുണ്ട് .

MENU

Comments are closed.