റേച്ചൽ മാണിയുടെ മധുരംവെപ്പിന്റെ ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ. സ്റ്റാർ ആയി നില ബേബി

സോഷ്യൽ മീഡിയ അടുത്തിടെ ആഘോഷമാക്കിയ വിവാഹമായിരുന്നു പേളി മാണിയുടെ സഹോദരിയായ റേറ്റിൽ മാണിയുടെ വിവാഹം. അവതാരകയും നടിയുമായ പേളി മാണിയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് സഹോദരിയായ റേച്ചൽ മാണിയെയും സുപരിചിതമാണ്. പേളി മാണി ഗർഭിണിയായ ശേഷം ഉള്ള എല്ലാ ചടങ്ങിലും സന്തോഷ നിമിഷത്തിലും കൂടെ റേച്ചൽ മാണി ഉണ്ടാകാറുണ്ട്. പേളിയെ പോലെ തന്നെ ഏറെ ആരാധകരും താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരം റൂബൻ ബിജി തോമസിനെ വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹവും റിസപ്ഷന് എല്ലാം വളരെ ചുരുക്കത്തിൽ തന്നെയായിരുന്നു നടത്തിയത്. സോഷ്യൽ മീഡിയ വലിയ ആഘോഷത്തോടെ ആയിരുന്നു റേറ്റിംഗ് വിവാഹത്തിന്റെ ഓരോ ഫോട്ടോകളും ഏറ്റെടുത്തത്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏർപ്പെടുത്തിയിരിക്കുന്നത്.

റേച്ചലിന്റെ വിവാഹ തലേന്ന് ഉള്ള മധുരം വെപ്പിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മുന്നേറുന്നത്. വെള്ള സാരിയിൽ അതി സുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ കൂടുതൽ ഹൈ ലൈറ്റ് ആയിരിക്കുന്നത് പേളി മാണിയുടെ മകളായ നില തന്നെയാണ്. കുടുംബത്തോടൊപ്പം ഒന്നിച്ചു നിന്ന് തന്റെ വിവാഹത്തലേന്ന് ആഘോഷമാക്കുന്ന റേച്ചലിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *