പ്രിയങ്ക ചോപ്രയുടെ അപാർട്ട്മെന്റ് വിറ്റു. വില കേട്ട് മൂക്കത്ത് വിരൽ വെച്ച് ആരാധകർ.

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര യുഎസിലെ ഏറ്റവും സാമ്പത്തികമായി വിജയിച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് പ്രിയങ്ക . ഇപ്പോൾ ലണ്ടനിലെ തന്റെ ഭർത്താവിന്റെ കുടുംബത്തോടൊപ്പം ആണ് താരം താമസിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ താല്പര്യം ഉള്ള പ്രിയങ്കചോപ്ര ഇപ്പോൾ മുംബൈയിൽ തിരിച്ചെത്തി തന്റെ അപ്പാർട്ടുമെന്റുകൾ വലിയ വിലയ്ക്ക് വിൽക്കുന്നു എന്ന വാർത്തയാണ് ആരാധകർ അറിയുന്നത്. വിവിധ സ്ഥലങ്ങളിൽ വസ്തുവകകൾ വിൽക്കുന്നതും വാങ്ങുന്നതും ഇഷ്ടപ്പെടുന്ന പ്രിയങ്ക ചോപ്രയ്ക്ക് ഇപ്പോൾ മുംബൈ, ലോസ് ഏഞ്ചൽസ്, ഗോവ തുടങ്ങി നിരവധി നഗരങ്ങളിൽ വസ്തുവകകൾ ഉണ്ട്.

മണി കൺട്രോളിലെ ഒരു റിപ്പോർട്ട് അനുസരിച്ച് 2021 മാർച്ചിൽ പ്രിയങ്ക ചോപ്ര തന്റെ റെസിഡൻഷ്യൽ യൂണിറ്റുകൾ 7 കോടി രൂപയ്ക്ക് വിറ്റു. രണ്ട് റെസിഡൻഷ്യൽ യൂണിറ്റുകൾ മുംബൈയിലെ വെർസോവയിലെ രാജ് ക്ലാസിക്കിൽ വിറ്റത് 7 കോടി രൂപയ്ക്കാണ്. 888 ചതുരശ്ര അടി വിസ്തീർണമുള്ള ഏഴാം നിലയിൽ സ്ഥിതിചെയ്യുന്ന ഒരു യൂണിറ്റ് 3 കോടി രൂപയ്ക്ക് വിറ്റു. രജിസ്ട്രേഷൻ രേഖകൾ പ്രകാരം 9 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു. 1219 ചതുരശ്ര അടി വലുപ്പമുള്ള മറ്റൊരു യൂണിറ്റ് നാല് കോടി രൂപയ്ക്കാണ് വിറ്റത്. ഇതിനായി 12 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിരുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം, പ്രിയങ്ക ചോപ്ര ഓഫീസ് വാടകയ്ക്ക് നൽകി എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. അന്ധേരി വെസ്റ്റിലെ ഒഷിവാരയിലെ വസ്തു വാടകയ്‌ക്ക് എടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിമാസം 2.11 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് നല്ലൽകിയത് . ഓഫീസിന് 2040 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. വാടകയ്ക്കുള്ള രജിസ്ട്രേഷൻ 2021 ജൂൺ 3 നാണ് നടത്തിയത്.