ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുന്നവർ ഇതൊന്നു വായിക്കണം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ഒരു വീഡിയോ ഉണ്ട്. ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു കഫെയിൽ ഒരു കേക്കിന്റെ മുന്നിൽ മെഴുകുതിരി കത്തിച്ച് ഇരിക്കുന്നത് കാണാം. ആദ്യം പ്രാർത്ഥിക്കുന്നു പിന്നീട് സ്വന്തമായി കൈ കൊട്ടി ഹാപ്പി ബർത്ത് ഡേ പാടുന്നു ഇത് കാണുന്ന ആളുകൾ ചുറ്റും കൂടി നിന്ന് അവർക്ക് ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്യുന്നു. ഇത് കാണുന്ന ആ സ്ത്രീ സന്തോഷം കൊണ്ട് കണ്ണുതുടച്ചു അതിനുശേഷം അവർ ഉടനെതന്നെ
കേക്ക് കട്ട് ചെയ്ത് അവിടെ എല്ലാവർക്കും കൊടുത്ത് അവരുടെ സന്തോഷത്തിൽ പങ്കുചേരുന്നു.

ഇങ്ങനെ ഒരു ബർത്ത് ഡേ വീഡിയോ ആരുമില്ലാതെ ഒറ്റക്ക് പിറന്നാൾ ആഘോഷിക്കുന്നവരുടെ അവസ്ഥയാണ് നമുക്ക് കാണിച്ചു തരുന്നത്. ഈ വ്യക്തിയുടെ പേരോ മറ്റു വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. ഗുഡ്നെസ് മൂവ്മെന്റ് എന്ന ട്വിറ്റർ പേജിലൂടെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒറ്റയ്ക്കായി പോകുന്നവരുടെ അവസ്ഥ കാണിച്ചു തരുന്ന ഈ വീഡിയോ ബേക്കറിയുടെ ഉടമ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടതും.

ഒറ്റപ്പെടുന്ന വർക്ക് ഇങ്ങനെയും ആരെങ്കിലും ഉണ്ടെന്ന് ദൈവം വീണ്ടും കാണിച്ചുതരികയാണ്. ആരും ആശംസകൾ അറിയിക്കാൻ പോലും ഇല്ലാത്ത ആ സ്ത്രീയുടെ പിറന്നാളിന് ദൈവം നൽകിയ അവസരമായിരുന്നു ആളുകളുടെ കടന്നുവരവ് എന്ന ഈ വീഡിയോ ഓർമിപ്പിക്കുകയാണ്. ആരെയും ഒറ്റപ്പെടുത്തരുത് പലർക്കും കൂടെ നിൽക്കാൻ ആരും ഉണ്ടാകുകയില്ല എന്നാൽ ചേർത്തു പിടിക്കുക എന്നത് വലിയ ദൗത്യമാണ് എന്നും ഈ വീഡിയോ നമ്മെ ഓർമിപ്പിക്കുകയാണ്.

MENU

Comments are closed.