തന്റെ കൂടെ അഭിനയിക്കാൻ താൽപര്യമില്ലെന്ന് വിജയ് പറഞ്ഞു. കാരണം വെളിപ്പെടുത്തി ഷിജു.

സഹനടനായും വില്ലനായും സിനിമാമേഖലയിൽ എത്തിയതിനു ശേഷം സീരിയൽ രംഗത്ത് ചുവടുറപ്പിച്ച് നടനാണ് ഷിജു. ഇപ്പോൾ സിടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് മുന്നേറുകയാണ് താരം.. ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു താരം ഏവരുടെയും മനസ്സ് കീഴടക്കാൻ ആരംഭിച്ചത്. വർഷങ്ങളായി സീരിയൽ രംഗത്ത് താരം സജീവമാണ്.

https://youtube.com/watch?v=iNkuL_TA7fI%2520title%3DYouTube%2520video%2520player%2520frameborder%3D0%2520allow%3Daccelerometer%3B%2520autoplay%3B%2520clipboard-write%3B%2520encrypted-media%3B%2520gyroscope%3B%2520picture-in-picture%2520allowfullscreen

ഇപ്പോഴിതാ ബിഹൈൻഡ് വുഡ്‌സിന് നൽകിയ ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞ വിജയിയെ കുറിച്ചുള്ള വാക്കുകൾ ആണ് ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത്. തനിക്ക് വിജയ് യോടൊപ്പം സിനിമ ചെയ്യാൻ ഒരു അവസരം ലഭിച്ചിരുന്നു എന്നാൽ തന്നെ കണ്ട വിജയ് അതിൽ നിന്നും പിന്മാറുകയായിരുന്നു. വിജയുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടിയതിന്റെ ആവേശത്തിൽ സംവിധായകൻ സെൽവന്റെ ഓഫീസിൽ താൻ പോയെന്നും എന്നാൽ തന്നെ അടിമുടി നോക്കിയ വിജയ് തന്റെ കൂടെ അഭിനയിക്കില്ല എന്ന് പറയുകയായിരുന്നു.

വിജയ്ക്ക് സിനിമയിൽ ഒരു നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു അതുകൊണ്ട് തന്നെ ഷിജുവിനെ കൂടെ അഭിനയിച്ചു കഴിഞ്ഞാൽ വിജയുടെ കഥാപാത്രം മുഴുവനായും ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആയി പോകും എന്നും അത് സിനിമയെ മോശമായി ബാധിക്കുമെന്നും വിജയ് പറഞ്ഞു. വിജയ് എന്ന നടൻ എല്ലാം കൃത്യമായി നോക്കുന്ന ആൾ ആണെന്ന് തനിക്ക് അന്ന് മനസ്സിലായി. സിനിമ വിജയിക്കാൻ വേണ്ടി ഓരോ ചെറിയ കണിക പോലും എടുത്തു പരിശോധിക്കുന്ന ആളാണ് വിജയ്. അതുകൊണ്ടുതന്നെ ഈ നിലയിലേക്ക് വിജയ് വന്നത് അദ്ദേഹത്തിന്റെ പ്രശ്നം കൊണ്ട് തന്നെയാണ്.

MENU

Comments are closed.