ആരാധകരെ വിഷമിപ്പിക്കുന്ന തീരുമാനവുമായി നയൻതാര. ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് ആരാധകർ.

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് ലേഡീസ് സൂപ്പർ സ്റ്റാർ ആയി മാറിയ താരമാണ് നയൻതാര. മികച്ച കഥാപാത്രങ്ങളിലൂടെ ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് ഈ കാലംകൊണ്ടുതന്നെ തെളിയിച്ച താരമാണ് നയൻതാര. തമിഴിൽ നയൻതാരയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു താരം ഇല്ല എന്നാണ് ആരാധകർ പറയുന്നത്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ അച്ഛന് ശാരീരികമായി ബുദ്ധിമുട്ടിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയ ഒന്നാകെ പരന്നിരുന്നു. തൊട്ടുപിന്നാലെ താരം കേരളത്തിൽ എത്തി എന്ന് വാർത്തയിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് കൂടുതൽ വിഷമം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് നയൻതാര അറിയിച്ചിരിക്കുന്നത്. ഗ്ലാമർ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മൂല്യമുള്ള കഥാപാത്രങ്ങളെ ആ പരിപാടിയിൽ എത്തിക്കുന്ന താരത്തിന് ഏറ്റവും പുതിയ ചിത്രമായ നെട്രിക്കൺ എന്ന ചിത്രത്തിന്റെ റിലീസിംഗ് തീരുമാനമാണ് ആരാധകരെ വിഷമിപ്പിക്കുന്നത്.

ഒരു നയൻതാര ചിത്രം തിയേറ്ററിലെത്തുമ്പോൾ കിട്ടുന്ന ആവേശം ആരാധകർക്ക് വളരെ കൂടുതലായിരിക്കും. എന്നാൽ പുതിയ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഹോട്ട് സ്റ്റാറിൽ ആയിരിക്കും റിലീസ് ചെയ്യുന്നത് എന്ന വാർത്തയാണ് ഏവരെയും വിഷമിപ്പിക്കുന്നത്. ചിത്രത്തിലെ സംവിധായകനായ വിഘ്നേഷ് തന്നെയാണ് ഈ ഔദ്യോഗിക വിവരം ആരാധകരെ അറിയിച്ചത്. ഒരു കൊറിയൻ ചിത്രത്തിന്റെ റീമേക് ആ ചിത്രത്തിൽ ഒരു കണ്ണുകാണാത്ത പെൺകുട്ടിയായാണ് നയൻതാര എത്തുന്നത്. ഈ ചിത്രം തിയേറ്ററിൽ കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു.

MENU

Comments are closed.