കേരളം മൊത്തം ഒരു സമയത്ത് ആഘോഷമാക്കിയ ഹനാൻ ഇപ്പോൾ എവിടെയാണ്?

കേരളത്തിന്റെ ദത്തുപുത്രി എന്ന പേരോടെ ഒരു സമയത്ത് മാധ്യമങ്ങളും കേരളക്കരയും ആഘോഷമാക്കിയ വ്യക്തിയായിരുന്നു ഹനാൻ. കോളേജ് യൂണിഫോമിൽ മീൻ വിറ്റ പെൺകുട്ടി വളരെ പെട്ടെന്നായിരുന്നു ഏവരുടെയും കണ്ണിലുണ്ണി ആയി മാറിയത്. പിന്നീട് എല്ലാ സ്ഥലങ്ങളിൽ നിന്നും അവൾക്ക് സഹായങ്ങളുടെ പെരുമഴയായിരുന്നു അവൾക്ക് ആയേൺ ഗേൾ എന്ന പേരും നൽകി. നാളുകൾക്കു ശേഷം ഇപ്പോൾ ഹനാൻ എവിടെയാണ് എന്ന ചോദ്യം ഉയർന്നു വരുമ്പോൾ വിവിധ ഇന്റർവ്യൂ കളിലൂടെ ഉത്തരങ്ങൾ നൽകുകയാണ് ഈ പെൺകുട്ടിയെ.

ഗവൺമെന്റിന്റെ വളർത്തുമകൾ എന്നപേരിൽ ലഭിച്ചതോടെ ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ ഹനാന് ഭയമില്ല. ബിഎസ്സി കെമിസ്ട്രി പൂർത്തിയാക്കിയ ഹനാൻ ഇപ്പോൾ എവിടെയും പോയിട്ടില്ല ബി എ മ്യൂസിക് പഠിച്ചു കൊണ്ടിരിക്കുകയാണ് . ചെന്നൈയിൽ എ ആർ റഹ്മാൻ സ്കൂൾ ഓഫ് മ്യൂസിക് പഠിച്ചുകൊണ്ടിരുന്ന ഹനാൻ ഇപ്പോൾ ഇവിടെ തന്നെയാണ് സംഗീതം അഭ്യസിക്കുന്നത് സംഗീതം തന്നെയാണ് ജീവിതം എന്ന് തീരുമാനിച്ചതോടെ ബി എ മ്യൂസിക് തിരഞ്ഞെടുക്കുകയായിരുന്നു.

കുറെയേറെ പണം അക്കൗണ്ടിൽ എത്തി എന്ന് പറയുന്നത് സത്യമാണ് എന്നാൽ അതൊന്നും തനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല പണം ആയിരുന്നില്ല ചെക്കുകൾ ആയിരുന്നു കൂടുതൽ തുകയും എത്തിയത് എന്നാൽ പല ചെക്കുകളും മുടങ്ങി. ഏറെനാൾ വീടുകളിൽ പോയി മീൻ വിൽപ്പന നടത്തുന്നുണ്ടായിരുന്നു എന്നാൽ ആക്സിഡന്റ് വിശേഷം നടുവിന് പരിക്കേറ്റ തോടെ ഭാരമുള്ള ഒരു കാര്യവും ചെയ്യരുത് എന്നാണ് ഡോക്ടറുടെ അഭിപ്രായം. കൂട്ടിന് ഇനി ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ് ഹനാൻ നിരവധി ആലോചനകൾ വരുന്നുണ്ടെങ്കിലും വിദ്യാഭ്യാസവും തന്നെ മനസ്സിലാക്കാനും കഴിയുന്ന ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നു.

MENU

Comments are closed.