ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി മേഘ്ന.

നിരവധി ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രങ്ങൾക്ക് ജീവൻ നൽകി വിവിധ ഭാഷകളിൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് മേഘ്നാ രാജ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ ചെയ്തതെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മേഘ്ന. കഴിഞ്ഞവർഷം താരത്തിനെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ യുടെ വിയോഗം ആരാധകരുടെ ഇടയിൽ മേഘ്നയുടെ പേര് വീണ്ടും ഓർമ്മിപ്പിക്കാൻ സഹായിച്ചു.

പൂർണ്ണ ഗർഭിണിയായിരിക്കുന്ന സമയത്ത് ആയിരുന്നു ചിരഞ്ജീവി മര ണപ്പെട്ടത് അതുകൊണ്ടുതന്നെ താരത്തിന്റെ വിയോഗം ഏവരെയും തളർത്തിയിരുന്നു. കുറച്ചു നാളുകളായി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന താരം വീണ്ടും അഭിനയത്തിൽ സജീവമാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇൻസ്റ്റഗ്രാം ഐഡി യിലൂടെ ലൊക്കേഷനിൽ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് വാർത്ത അറിയിച്ചിരിക്കുന്നത്.

മികച്ച നടിയാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച താരത്തിന് മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. വിവാഹശേഷം സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും കുട്ടി ആയപ്പോൾ എല്ലാ രീതിയിലും മാറിനിൽക്കുകയായിരുന്നു താരം ഇപ്പോൾ ജൂനിയർ ചീരുവിനു 9 മാസം കഴിഞ്ഞു. ഇതിനോടകം തന്നെ താരം ഭംഗി ചിരിക്കുന്ന ഫോട്ടോ ഏറ്റെടുത്ത് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. നടന്റെ വിയോഗത്തിൽ മലയാള സിനിമയിൽ നിന്ന് നിരവധി താരങ്ങൾ ആയിരുന്നു മേഘ്നയെ ആശ്വാസവാക്കുകളുമായി എത്തിയത്.

MENU

Comments are closed.