ക്യാരക്ടർ റോളുകളിൽ മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പകരം വെക്കാനില്ലാത്ത താരം ആണെന്ന് തെളിയിച്ചു കഴിഞ്ഞ നടിയാണ് ബിന്ദുപണിക്കർ. ഒരു നോട്ടം കൊണ്ടുപോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബിന്ദുപണിക്കറിൽ സുരക്ഷിതമായിരുന്നു. അമ്മയ്ക്ക് പിന്നാലെ ഇപ്പോൾ മകളും മികച്ച കഴിവിന് ഉടമയാണെന്ന് തെളിയിച്ചിരിക്കുകയാണ്. താര പുത്രിയുടെ ഡാൻസ് വീഡിയോ കണ്ടു കൈയടിക്കുകയാണ് ആരാധകർ.

കല്യാണി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വളരെ ആക്ടീവ് ആണ് അതുകൊണ്ടുതന്നെ താര പുത്രി പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ടിക്ടോക്കിലൂടെ അമ്മയുടെ കഴിവ് കിട്ടിയിട്ടുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞ കല്യാണി അധികം വൈകാതെ സിനിമയിലേക്ക് എത്തുമെന്നും ആരാധകർ വിശ്വസിക്കുന്നുണ്ട്. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റഗ്രാം റീൽസിൽ പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

http://

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by kalyani B Nair (@kalyani_.insta)

മഞ്ഞ സാരിയിൽ സുഹൃത്തുക്കളുടെ കൂടെ വിജയ് സോങ്ങിന് ഡപ്പാംകുത്ത് സ്റ്റൈലിൽ നൃത്തം ചെയ്ത് വിസ്മയപ്പിച്ചിരിക്കുകയാണ് താരപുത്രി. മികച്ച അഭിനേത്രി ആണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെളിയിച്ച താരത്തിന്റെ നൃത്തവും കൂടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സായി കുമാറിന്റെയും ബിന്ദുപണിക്കറിന്റെയും മികച്ച പിന്തുണയും താരപുത്രികുണ്ട്. മാത പിതാക്കന്മാരോടുള്ള ചിത്രങ്ങളും താരം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവയ്ക്കാറുണ്ട്.