പൃഥ്വിരാജും അൽഫോൻസ് പുത്രനും ഒന്നിക്കുന്നു. ചിത്രത്തിന്റെ വിവരങ്ങൾ ഇങ്ങനെ.

മലയാളത്തിലെ മികച്ച സംവിധായകൻ ആണെന്ന് രണ്ടു ചിത്രങ്ങളിലൂടെ മാത്രം തെളിയിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. മലയാള സിനിമയുടെ ന്യൂജനറേഷൻ ചിത്രങ്ങളുടെ തുടക്കം എന്നു പറയാൻ സാധിക്കുന്ന സിനിമയായിരുന്നു പ്രേമം. തീയേറ്ററിലേക്ക് ആളുകൾ എത്തിച്ചേരാൻ മടികാണിക്കുന്ന ഘട്ടത്തിലായിരുന്നു പ്രേമം റിലീസ് ചെയ്തത്. മലയാള സിനിമയുടെ പ്രതിസന്ധികളെ ഒന്നാകെ ഇല്ലാതാക്കി ബ്ലോക്ക് ബസ്റ്റർനേക്കാൾ വലിയ തരത്തിലുള്ള വിജയങ്ങൾ കീഴടക്കിയ സിനിമയായിരുന്നു പ്രേമം.

പ്രേമം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അൽഫോൺസ് പുത്രൻ ഒരു സിനിമ സംവിധാനം ചെയ്യാത്തത് എന്താണ് എന്നുള്ള ചോദ്യം നിരവധിപേർ ചോദിച്ചിരുന്നു. എന്നാൽ സംവിധായകനായ അല്ലാതെ നിരവധി ചിത്രങ്ങളുടെ അണിയറയിൽ അൽഫോൺസ് പുത്രൻ ഉണ്ടായിരുന്നു. സംവിധായകനായും പ്രൊഡ്യൂസർ ആയും എഡിറ്ററായും നിരവധി ചിത്രങ്ങളിൽ താരമിപ്പോൾ പ്രവർത്തിച്ചു കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ വേറിട്ട പല ടീസറുകളും ട്രെയിലറുകളും അൽഫോൻസ് പുത്രന്റെ സംഭാവനയാണ്. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ ഡി ഒരു ചിത്രം വരുന്നു എന്ന വാർത്ത വരുമ്പോൾ തന്നെ അതിന് ആരാധകരുടെ പ്രതീക്ഷ വലുതായിരിക്കും.

ഫഹദ് ഫാസിലിനെയും നയൻതാരയെയും താരജോഡികളായി പാട്ട് എന്ന ചിത്രമാണ് അൽഫോൺസ് പുത്രൻ അനൗൺസ് ചെയ്ത സിനിമ. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഈ ചിത്രം വൈകുമെന്നും. പകരം പൃഥ്വിരാജിനെ നായകനാക്കി ഉള്ള ഒരു ചിത്രമാണ് അണിയറയിൽ ഒരുങ്ങാൻ പോകുന്നത് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇതിനെക്കുറിച്ചുള്ള ഇരുവരുടെയും ചർച്ചകളും ഇതിനോടകം തന്നെ നടക്കുകയാണ്. ഒരു പൃഥ്വിരാജ് ചിത്രം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുമ്പോൾ അതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

MENU

Comments are closed.