
സിനിമാ മേഖലയിൽ എത്തിയതിന് ശേഷം വിവാദങ്ങളുടെ രാജകുമാരിയായി മാറിയ താരമാണ് വനിതാ വിജയകുമാർ. വിവാഹവുമായി ബന്ധപ്പെട്ടാണ് താരം ഇതുവരെ വിവാദങ്ങൾ നേരിട്ടത്. ഒന്നും രണ്ടും പ്രാവശ്യം അല്ല താരം ഇപ്പോൾ വിവാഹിതയായ ഇരിക്കുന്നത്. ഏകദേശം മൂന്ന് ആളെയാണ് താരം വിവാഹം ചെയ്ത് വിവാഹമോചിതയായി നിൽക്കുന്നത്.


തമിഴിലെ തന്നെ സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെയാണ് വനിതാ വിവാഹം കഴിച്ച ശേഷം ബന്ധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരം വീണ്ടുമൊരു വിവാദത്തിലേക്ക് എത്തേണ്ട അവസ്ഥയിലാണ് ഉള്ളത്. പവർസ്റ്റാർ ശ്രീനിവാസനൊപ്പം ഉള്ള വിവാഹ ഫോട്ടോ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രണയത്തിന്റെ ഇമോജിയും ചേർത്തതോടെ വീണ്ടും വനിത വിവാഹിതയായി എന്ന വാർത്തയാണ് സിനിമാ ലോകത്തെ ഞെട്ടിച്ചത്.


നാലാം തവണ വനിത വിവാഹിതയായി എന്ന രീതിയിലാണ് വാർത്തകൾ എല്ലായിടത്തും വന്നത് എന്നാൽ യഥാർത്ഥത്തിൽ ഇതൊരു വിവാഹം ആയിരുന്നില്ല എന്നും ഇരുവരും ചേർന്നുള്ള പുതിയ ചിത്രത്തിന്റെ ഫോട്ടോയായിരുന്നു എന്നും പിന്നീടാണ് വെളിപ്പെടുത്തിയത്. മൂന്നുപ്രാവശ്യം വിവാഹിതയായ താരത്തിന് ഇതിനോടകം തന്നെ മൂന്ന് മക്കളുണ്ട് ഏറ്റവുമൊടുവിലത്തെ വിവാഹത്തിന്റെ ആയുസ് അഞ്ചു മാസം മാത്രമായിരുന്നു. മൂന്നാമത്തെ വിവാഹം സിനിമാമേഖലയിൽ തന്നെ എഡിറ്ററായ പീറ്റർ ആയിരുന്നു എന്നാൽ ആ വിവാഹവും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

