എന്നോടുള്ള കരുതലിന് നന്ദി. എന്നാൽ ഇങ്ങനെ ചെയ്യരുതായിരുന്നു. ആരാധകർക്ക് എതിരെ ശക്തമായി പ്രതികരിച്ച് പ്രിയവാര്യർ.

ഒരൊറ്റ ഗാനം കൊണ്ട് സെൻസേഷൻ ആയി മാറിയ നായികയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർലവ് എന്ന ചിത്രത്തിലെ കണ്ണീരൊഴുക്കുന്ന ഗാനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോൾ സിനിമയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ അവധി ദിവസങ്ങൾ ആഘോഷിക്കുന്ന താര ത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്.

ഇതിനു പിന്നാലെ താരത്തിനെ ഒരു വീഡിയോ ആരാധകർ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു എന്ന വാദവുമായി എത്തിയിരിക്കുകയാണ് താരം. താരം പ്രണയത്തിലാണെന്നും അയാളുടെ കൂടെയാണ് ഇപ്പോൾ റഷ്യയിൽ ഉള്ളത് എന്ന രീതിയിലുള്ള പല വാർത്തകളും ഇപ്പോൾ പലരും കെട്ടിച്ചമച്ച് പുറത്തു വിടുന്നുണ്ട്. എന്നാൽ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് താരം. സന്ധ്യ കൂട്ടുകാരുടെ ബ്ലോഗ് ആരൊക്കെയോ ചേർന്ന് കട്ട് ചെയ്ത് എടുത്തു അവരുടെ ശൈലിയിലേക്ക് മാറ്റി ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ഇത് എന്റെ ജീവിതം ആണെന്ന് അത് എങ്ങനെ ജീവിക്കണം എന്ന് അത് എന്റെ തീരുമാനമാണെന്നും പ്രിയവാര്യർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ പറഞ്ഞു. ഈ വീഡിയോ തന്നെ അനുവാദമില്ലാതെയാണ് ചെയ്തിരിക്കുന്നത് എന്നും ഈ കാര്യത്തിൽ ആരാധകരുടെ കരുതലിന് നന്ദിയും താരം പറഞ്ഞു. എന്നാൽ ഇതിൽ അധികം ചർച്ച ചെയ്യേണ്ടത് ഒന്നുമില്ല എന്നും താരം കൂട്ടിച്ചേർത്തു. വളരെ മോശമായ തലക്കെട്ടുകളും അടിക്കുറിപ്പുകളും ആഡ് ചെയ്തു പ്രചരിക്കുന്ന വീഡിയോകൾ പങ്കു വെക്കരുത് എന്നും താരം ഓർമിപ്പിച്ചു.

MENU

Comments are closed.