

മലയാളത്തിലെ യുവതാരനിരയിൽ ഇപ്പോൾ ഏറ്റവും മികച്ച നടൻ ആര് എന്ന ചോദ്യത്തിന് വേറൊരു ഉത്തരവും ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് കാണില്ല അത് ഫഹദ് ഫാസിലിന്റെ പേര് തന്നെ പറയും. പ്രേക്ഷകർക്ക് മനസിലാകും തക്കവണ്ണം നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് താരം സമ്മാനിച്ചു. അവസാനമായി ഇപ്പോൾ അഭിനയിച്ച മൂന്നു ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു ജോജി ഇരുൾ മാലിക് എന്നിവയാണത്.


മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം എന്നാൽ ചിത്രത്തിലെ താരത്തിന് അഭിനയത്തിന് നിരവധി പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം ഉലകനായകൻ ഒപ്പം വിക്രം എന്ന ചിത്രത്തിലാണ് തമിഴിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ഉലകനായകൻ കമൽഹാസൻ ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരാണ് അഭിനയിക്കുന്നത്. തമിഴ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്



എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമലഹാസനൊപ്പം ഒരുമിച്ച് അഭിനയിച്ച തന്റെ വർക്ക് എക്സ്പീരിയൻസ് ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം തുറന്നു പറയുകയാണ്. പരീക്ഷണങ്ങളോട് ഭയമില്ലാത്ത ചലച്ചിത്രകാരൻ എന്നതാണ് കമൽഹാസനിൽ ആകർഷിച്ചിട്ടുള്ള ഘടകം എന്നാണ് ഫഹദ് ഫാസിൽ തുറന്നു പറയുന്നത്. ലോകേഷ് കനകരാജ് അവസാനമായി സംവിധാനം ചെയ്ത ചിത്രം ഇളയദളപതി വിജയും വിജയ് സേതുപതിയും ഒന്നിച്ച് മാസ്റ്ററായിരുന്നു ചിത്രം ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് ആയിരുന്നു.