അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി മലയാളത്തിലേക്കെത്തി താരമാണ് നടി സായ്പല്ലവി. പ്രേമത്തിലെ മലർ മിസ്സായി വന്ന് പതിവ് നായികാ സങ്കൽപത്തെ മാറ്റി മറിച്ച നായിക കൂടിയാണ് സായി പല്ലവി.
മുഖക്കുരുവും പരുക്കൻ ശബ്ദവും തന്റെ നായികാ പദവിക്ക് കോട്ടം തട്ടിക്കാതെ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായി പല്ലവി തെളിയിച്ചു. ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് പല്ലവി തെന്നിന്ത്യയിൽ താരമായി മാറിയപ്പോഴും തന്റെ നിലാപടുകളുടെ പേരിൽ നിരവധി ആരോപണങ്ങൾ നടിക്ക്

നേരിടേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണ് എന്ന് താരം തുറന്ന് പറയുകയാണ്. ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് താത്പര്യമില്ല.
എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാൽ ഹാ ചെയ്യാം എന്ന ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് തിരക്കഥയാണ് പ്രധാനം. തിരക്കഥ വായിക്കുമ്പോൾ നടി എന്ന നിലയിലല്ല, ഒരു പ്രേക്ഷക എന്ന നിലയിലാണ് ഞാൻ വായിക്കുന്നത്. അത് എന്നെ സംതൃപ്തിപ്പെടുത്തുക ആണെങ്കിൽ ചെയ്യും.
ബോളിവുഡിൽ തന്നെ ആകണം എന്നില്ല. ഇവിടെ എന്റെ തായ് മൊഴിയിലിൽ

ആയാലും മറ്റേത് ഭാഷയിൽ ആണെങ്കിലും തിരക്കഥ എന്നെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ ചെയ്യൂ. ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്. മികച്ച കഥയും ടീമും വന്നാൽ ചെയ്യും.
അതിൽ എതിർ അഭിപ്രായമില്ല. പക്ഷെ എന്റെ നിബന്ധനകൾ ഒന്നും മാറ്റാൻ തയ്യാറല്ല. കുടുംബത്തിനൊപ്പം തനിയ്ക്ക് പോയിരുന്ന കാണാൻ പറ്റുന്ന സിനിമകൾ മാത്രമേ ചെയ്യൂ എന്ന് നേരത്തെ തന്നെ സായ് പല്ലവി പറഞ്ഞിട്ടുണ്ട്.