മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലുംതാരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ആണ് താരത്തിന് കേരളത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിലെ നായിക സാമന്ത ആയിരുന്നു എന്നതുകൊണ്ടാണ്. നിരവധി ആരാധകരെ ആണ് വളരെ കുറച്ച് സിനിമകൾ കൊണ്ടുതന്നെ താരം സ്വന്തമാക്കിയത്.
കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിൽ ആയിരുന്നു നടിയുടെ വിവാഹമോചനം

നടന്നത്. തെലുങ്കു താരം നാഗചൈതന്യ ആയിരുന്നു നടിയുടെ ഭർത്താവ്. ഏകദേശം 10 വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്. അതേസമയം വിവാഹം കഴിഞ്ഞു നാലുവർഷം തികയുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കാതെ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്. എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ഗോസിപ്പുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്നത്.
അതേസമയം സാമന്ത നായികയായി എത്തുന്ന അടുത്ത ചിത്രമാണ് യശോദ.

ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആയിരുന്നു സിനിമയുടെ റിലീസ് ആദ്യം നിശ്ചയിച്ചത്. അന്നുതന്നെയാണ് നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അമീർഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ പേര് ലാൽ സിംഗ് ചധ എന്നാണ്. ഏപ്രിൽ 11ആം തീയതി ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ കാരണം കൊണ്ട് സാമന്തയുടെ സിനിമ ഏപ്രിൽ 12ആം തീയതി എന്ന് റിലീസ് ഡേറ്റ് മാറ്റി എന്നാണ് അറിയാൻ സാധിക്കുന്നത്.
യശോദ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഇനി ഒരു ഗാനരംഗം മാത്രമാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ മാസം പതിനഞ്ചാം തീയതി മുതൽ സിനിമയുടെ ഡബ്ബിങ് പ്രവർത്തികൾ ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഹരി-ഹരീഷ് എന്നിവർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണി ശർമ ആണ് സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.