പറക്കും തളിക എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യദാസ്. ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയ ആദ്യകാലങ്ങളില്‍ സിനിമയെ കുറിച്ചോ അഭിനയത്തെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് പറയുകയാണ് നിത്യ. തന്റെ ഏറ്റവും പുതിയ ചിത്രം പള്ളിമണിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് നിത്യ ഇതേ കുറിച്ച് മനസ്സ് തുറന്നത്.സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ്

വലിയ സന്തോഷത്തിലാണ് ദിലീപേട്ടന്റെ നായികയായി പറക്കും തളികയിലേക്ക് എത്തിയത്.. എനിക്ക് സിനിമയെ കുറിച്ച് ഒരു കുന്തവും അറിയില്ലായിരുന്നു. പക്ഷേ, ദിലീപേട്ടന്റെ നായികയാകാന്‍ പോകുന്നു എന്ന സന്തോഷം ആയിരുന്നു. എന്നാല്‍ അഭിനയം എത്ര പാടുള്ള പണിയാണെന്ന് അന്ന് എനിക്ക് മനസ്സിലായി.. ആദ്യം ബസന്തിയായി തന്നെ മേക്കപ്പ് ചെയ്തപ്പോള്‍ തന്നെ വിഷമം ആയി.. പിന്നീട് ആ പുഴയില്‍ നിന്ന് മുങ്ങി നിവരുന്ന സീന്‍ എടുത്ത് തുടങ്ങിയപ്പോള്‍ ഒരുപാട് ടേക്കുകള്‍ പോയി എന്നും വഴക്ക് കേട്ടു എന്നും നിത്യ സെറ്റിലെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നുപുഴയില്‍ നിന്ന് മുങ്ങി നിവരുന്ന സീന്‍ ചിരിച്ചുകൊണ്ട്

ചെയ്യാന്‍ ആണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് അതിന് സാധിച്ചിരുന്നില്ല. ആദ്യത്തെ കാരണം എനിക്ക് മുങ്ങാന്‍ അറിയില്ല എന്നതായിരുന്നു… മറ്റൊന്ന് ആ പുഴയില്‍ മുതല ഉണ്ടെന്ന് പറഞ്ഞ് തന്നെ ചിലര്‍ പേടിപ്പിച്ചു.. ആ ചിന്തകള്‍ വെച്ചെല്ലാമാണ് അഭിനയിച്ചത്. അപ്പോള്‍ എങ്ങനെയാണ് അഭിനയിക്കാന്‍ സാധിക്കുന്നത്.. പേടിയായിരുന്നു.. ആ സീന്‍ ഒരു അന്‍പത് ടേക്കോളും പോയി എന്നും..പിന്നേയും എടുക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് സിനിമ വേണ്ടെന്നും വീട്ടില്‍ പോകണമെന്നും പറഞ്ഞെന്നും നിത്യ പറയുന്നു.. അന്ന് ദിലീപേട്ടന്‍ ആണ് തന്നെ സപ്പോര്‍ട്ട് ചെയ്തത്.. പേടിക്കണ്ട എന്നും.. പേടിക്കാതെ അഭിനയിക്കണം എന്നെല്ലാം തനിക്ക് പറഞ്ഞ് തന്നു എന്നും നിത്യ പറയുന്നു.