

വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിധിന്‍രാജ് ആരോളും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം സിബിമാത്യു അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്‍സൗണ്ട് ഡിസൈന്‍- രാജകുമാര്‍ പി, ആര്‍ട്ട്- വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂംസ്-


ഗായത്രി കിഷോര്‍. ചിത്രം നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗത സംവിധായകനായ അഭിനവ് സുന്ദർ നായക്, സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. വക്കീൽ ആയിട്ടാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വിനീതു കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ നന്മ അഡ്വക്കേറ്റ് ഉണ്ണി സുഖം



തന്നിലൂടെ മാറിക്കിട്ടും എന്നാണ് വിനീത് പറയുന്നത്. ചിത്രത്തിന്റെ പ്രമോഷൻന്റെ ഭാഗമായി കൊച്ചിയിൽ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവേ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ സ്വാർത്ഥനായ ഒരാളാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി. അതുകൊണ്ടുതന്നെ എന്താകും പ്രേക്ഷക പ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ. നല്ല ക്യൂരിയോസിറ്റി ഉണ്ടെന്നും താരം പ്രതികരിച്ചു.