മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ താരസുന്ദരിയാണ് രചന നാരായണൻ കുട്ടി. മികച്ച ഒരു നർത്തകി കൂടിയായ രചന തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന പരമ്പരയിൽ കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. അതിനു ശേഷം ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ജയറാം നായകനായി എത്തിയ ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ നായികയായി ആണ് രചന സിനിമയിൽ അരങ്ങേറ്റം

കുറിച്ചത്.അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് രചന. താരത്തിന്റെ നൃത്തം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ രചന നാരായണൻകുട്ടി പങ്കുവെച്ച തന്റെ വിശേഷങ്ങളും സിനിമ മേഖലയിലെ രസകരമായ സംഭവങ്ങളും ആണ് ഇപ്പോൾ വൈറലായി മാറുന്നത്.തെന്നിനത്യൻ സൂപ്പർ നിടയായ ഉർവശിയോട് തനിക്ക് അസൂയ തോന്നിയിട്ടുണ്ട് എന്നാണ് രചന നാരായണൻകുട്ടി അഭിമുഖത്തിൽ പറയുന്നത്. ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കും പോലെ ഉർവശിയെ കംപ്ലീറ്റ് ആക്ട്രസ്സ് എന്ന് അക്ഷരം തെറ്റാതെ പറയാൻ പറ്റും. സത്യത്തിൽ ഉർവശി ചേച്ചിയുടെ അഭിനയം കണ്ടിട്ട് തനിക്ക് ഉർവശിയോട് അസൂയ തോന്നിയിട്ടുണ്ട്.കാരണം അത് പോലെ ഉള്ള അഭിനയം ആണ് ഉർവശി ചേച്ചിയുടേത്. ശോഭനയോട് എനിക്ക് അസൂയ തോന്നുന്നത് നർത്തകി എന്ന നിലയിൽ ആണ്.

പ്രണയം തോന്നിയിട്ടുള്ള നായകന്മാർ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ട് എന്ന മറുപടിയാണ് താരം നൽകിയത്. പ്രണയം തോന്നിയ നായകന്മാർ ഉണ്ടായിരുന്നു എന്നും ഇപ്പോഴും ഉണ്ടെന്നും ആണ് താരം പറഞ്ഞത്.യുവ നടൻ ആസിഫ് അലിയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്നാണ് രചന പറഞ്ഞത്. ആസിഫിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ട് എന്നും എന്നാൽ ഒരുമിച്ച് അഭിനയിച്ച് കഴിഞ്ഞു എപ്പോഴും കണ്ടും സംസാരിയും സുഹൃത്തുക്കൾ ആയതോടെ ആ ക്രഷ് അങ്ങ് പോയെന്നും എന്നാൽ ഇപ്പോഴും ചില നായകന്മാരോട് പ്രണയം തോന്നാറുണ്ടെന്നും രചന പറഞ്ഞു.