വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും ആയിരുന്നു അഭയയെ ഏറെയും വാര്‍ത്തകളില്‍ നിറച്ചത്.വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ ഒരുകാലത്ത്

വാര്‍ത്തകളില്‍ നിറഞ്ഞത്്.നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അഭയ ഹിരണ്‍മയി. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്. ഇതാദ്യമായാണ് ഒരു ഷോയില്‍ വെച്ച് അഭയ ഗോപി സുന്ദറിനെക്കുറിച്ച് തുറന്നുസംസാരിച്ചത്.എന്റെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഷോയായി ഇത് മാറിയെന്ന് അഭയ പിന്നീട് പ്രതികരിച്ചു. അഭയയുടെ കൂടെ അമ്മയും എത്തിയിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സംഗീതഞ്ജനാണ് എംജി ശ്രീകുമാറെന്നും അദ്ദേഹം എന്നെ ഇന്റര്‍വ്യൂ ചെയ്തത് വലിയൊരനുഭവമാണെന്നും ആണ്

പരിപാടിക്ക് ശേഷം അഭയ പ്രതികരിച്ചത്.അദ്ദേഹം നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ എന്ന പാട്ട് തനിക്കായി പാടി തന്ന നിമിഷം താന്‍ ഫ്രീസായി നിന്നുപോയെന്നും എനിക്കും അമ്മയ്ക്കും തന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും അഭയ തുറന്നു പറയുന്നു.ഐഎഫ്എഫ്‌കെയുടെ ഭാഗമായി ഏഷ്യാനെറ്റിന് വേണ്ടി ഗോപി സുന്ദറിനെ ഇന്റര്‍വ്യൂ ചെയ്താണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും അന്ന് തനിക്ക് 19 വയസായിരുന്നു എന്നും അഭയ പറയുന്നു.അദ്ദേഹമാണ് പാട്ട് കരിയറാക്കുന്നതിനായി സഹായിച്ചത്.

വേറിട്ട ശബ്ദമാണല്ലോ, നന്നായി പാടുന്നുമുണ്ട്. പാട്ട് കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമല്ലോ എന്ന അദ്ദേഹത്തിന്റെ ആ ചോദ്യമാണ് വഴിത്തിരിവായി മാറിയത് എന്നും അഭയ പറയുന്നുണ്ട്.14 വര്‍ഷത്തോളം ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്നു. ആഗ്രഹം തോന്നിയാല്‍ കല്യാണം കഴിക്കാമെന്നായിരുന്നു തോന്നിയത്. എന്തുകൊണ്ടോ അതിലേക്ക് എത്തിയില്ല. അന്ന് താനെടുത്ത തീരുമാനത്തില്‍ ഇപ്പോഴും പശ്ചാത്താപം തോന്നുന്നില്ല. അന്ന് റാണിയായാണ് ജീവിച്ചത്. ഇനിയും റാണിയായിതന്നെ ജീവിക്കും എന്നും അഭയ പറയുന്നുണ്ട്.