തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത മുഖമാണ് അമലാപോൾ. മലയാളത്തിലൂടെയാണ് താരം അരങ്ങേറിയത്. പിന്നീട് മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ സജീവമാവുകയായിരുന്നു. ഒരുപക്ഷേ മലയാളത്തിലേറെ താരം പ്രശസ്തിനേടിയ തമിഴിൽ ആയിരിക്കും. നിരവധി ആരാധകരുണ്ട് അമലയ്ക്ക് തമിഴിൽ. താരത്തെ പറ്റിയുള്ള ഗോസിപ്പുകളും തമിഴിൽ ഒട്ടേറെ.തമിഴിലെ മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അമല അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകനായ വിജയ് ആയിരുന്നു

അമലയുടെ ഭർത്താവ്. പിന്നീട് ഈ വിവാഹം ഡിവോഴ്സിൽ എത്തുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോൾ അമലയുടെ പഴയ ഒരു പ്രസ്താവനയാണ് ശ്രദ്ധനേടുന്നത്.തിരുട്ടുപയലേ എന്ന ചിത്രത്തിൻ്റെ പ്രമോഷനാണ് താരം ഇങ്ങനെ പറഞ്ഞത്. ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. സാരിയുടുത്ത അല്പം ഗ്ലാമറസായി ആണ് താരം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അമലയുടെ വയറിനെ കുറിച്ച് നിരവധി ചർച്ചകൾ ആണ് ഇത് ഉണ്ടാക്കിയത്. വിവാദം എന്ന്

പറയുന്നതാവും ശരി. തൻറെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് കരുതിയില്ല എന്ന താരം പറഞ്ഞു.ബോബി സിംഹ ആണ് ചിത്രത്തിലെ നായകൻ. ഗണേശൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അഭിനേത്രി എന്ന നിലയിൽ പൂർണ്ണ സംതൃപ്തി നൽകിയ ചിത്രമാണ് ഇതെന്ന് താരം പറഞ്ഞു. ഒറ്റ പോസ്റ്ററിലൂടെ തന്നെ ചിത്രത്തിന് ഏറെ മാധ്യമശ്രദ്ധ കിട്ടുകയുണ്ടായി.