‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് അമൃത നായര്‍. സീരിയലിലെ പ്രധാന കഥാപാത്രമായ ‘സുമിത്ര’യുടെ മകള്‍ ‘ശീതളാ’യെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത. ‘കുടുംബവിള’ക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ‘ശീതള്‍’ ആയിരുന്നു.‘ശീതളി’നെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു

ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് ‘കുടുംബവിളക്ക്’ ഉപേക്ഷിച്ചതെന്നായിരുന്നു അമൃത വെളിപ്പെടുത്തിയത്.പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

സ്വിമ്മിങ് പൂളില്‍ ഗ്ലാമറസായി നില്‍ക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവച്ചത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ് തരംഗമായത്.എന്നാല്‍ ഇത്തരത്തിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യണ്ടായിരുന്നുവെന്നാണ് ചിലരുടെ കമന്റുകള്‍. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. സെക്‌സി, നാടന്‍ ലുക്കായിരുന്നു നല്ലത് ഇങ്ങനെ പോകുന്നു കമന്റുകള്‍.നടിയും വ്‌ലോഗറും കൂടെയായ അമൃതയുടെ യൂട്യൂബ് വീഡിയോകളും ആരാധകര്‍ സ്വീകരിക്കാറുണ്ട്. കൂടാതെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീലുകളും തരംഗകാറുണ്ട്.