വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. പോപ്‌കോൺ എന്ന സിനിമയിലുടെ ആണ് സംയുക്ത മേനോൻ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി.പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ഗ്ലാമറസ്സ് ചിത്രങ്ങളും പങ്കുവെയ്ക്കാറുള്ള താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ വേഗത്തിൽ ആണ് വൈറൽ ആകാറുള്ളത്.ഇപ്പോഴിതാ സംയുക്തയുടെ ഒരു തുറന്നു പറച്ചിൽ ആണ് വൈറലായി മാറുന്നത്. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം വെളിപ്പെടുത്തലുകൾ നടത്തിയത്. തെലുങ്കിൽ ഞാൻ അഭിനയിച്ച ചിത്രത്തിൽ അതിലെ നായകനാണ് എന്നെക്കാൾ സ്റ്റാർ വാല്യൂ അതുകൊണ്ട് തന്നെ അദ്ദേഹത്തിനാണ് പ്രതിഫലം കൂടുതൽ ലഭിച്ചത്, അതിനെ ഞാൻ ബഹുമാനിക്കുന്നു.ആ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാ കാര്യങ്ങൾക്കും അവിടെ തുല്യത ഉണ്ടായിരുന്നു.

പക്ഷെ കേരളത്തിൽ അതല്ല അവസ്ഥ. അതെന്തു കൊണ്ടാണ് അങ്ങനെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്ക്, നമ്മുടെ സ്‌പേസിന്, സമയത്തിന് എല്ലാം ബഹുമാനം നൽകുക എന്ന് പറയുന്നത് വലിയ കാര്യമാണ്.ഇതെന്താ ഇങ്ങനെ എന്നൊക്കെ എനിക്ക് ആദ്യം തോന്നിപ്പോയിട്ടുണ്ട്. എന്റെ ആദ്യ സിനിമക്ക് പ്രതിഫലം പോലും നൽകിയില്ല. പല സിനിമകളും ഷൂട്ട് ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യം പോലും നമുക്ക് കിട്ടുന്നില്ല. ഷൂട്ടിംഗ് സെറ്റിൽ ബാത്ത് റൂം ലഭിക്കാറില്ല.തീരെ വൃത്തിയില്ലാത്ത, മര്യാദയ്ക്ക് ഡോർ പോലും ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം ഇതേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ അപ്പോഴെല്ലാം ഞാൻ ആ ഓക്കെ എന്ന് പറയുമായിരുന്നു. എന്നാൽ അത് അത്ര ഓക്കെ അല്ല എന്ന് മനസ്സിലാക്കാൻ കുറച്ച് നാളെടുത്തു.എനിക്ക് അങ്ങനെ വലിയ സൗകര്യം ഒന്നും വേണമെന്നുള്ള പറയുന്നത് പക്ഷെ വൃത്തിയുള്ള ഒരു ബാത്ത്‌റൂം എന്ന് പറയുന്നത് എന്റെ ജോലി സ്ഥലത്ത് അടിസ്ഥാന അവകാശമല്ലേ എന്നും സംയുക്ത ചോദിക്കുന്നു.