

മികച്ച സിനിമകളുടെ ഭാഗമായി മലയാള സിനിമയിലെ മുന്‍നിര നായികമാരിലേക്ക് എത്തിയ നടിയാണ് നമിത പ്രേമോദ്. ഇപ്പോഴിതാ തനിക്ക് ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നമിത പ്രമോദ്. ഒരു അഭിമുഖത്തില്‍ വെച്ചായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍. എന്ത് പോസ്റ്റ് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചാലും മോശം കമന്റുമായി എത്തുന്നവരുണ്ട്. സ്വന്തം ജീവിത്തിലെ പ്രശ്‌നങ്ങളും അതില്‍ നിന്നുണ്ടാകുന്ന ഫ്രസ്‌ട്രേഷനും മറ്റുള്ളവരുടെ കമന്റ് ബോക്‌സില്‍ വന്ന് കാണിക്കുന്നവരാണ് ഇത്തരക്കാര്‍. എനിക്ക് ഒരുപാട് ഹേറ്റേഴ്‌സ്



ഉണ്ട്..പക്ഷേ, അവരെയൊന്നും എനിക്ക് കാറ്റഗറൈസ് ചെയ്യാന്‍ സാധിക്കില്ല.. അവര്‍ എന്ന് പറഞ്ഞാലും നമ്മുടെ പോസ്റ്റിന് അടിയില്‍ വന്ന് മോശം കമന്റുകളിടും..നല്ല വിമര്‍ശനങ്ങള്‍ ഞാന്‍ ജീവിതത്തിലേക്ക് എടുക്കാറുണ്ട്.. എന്നാല്‍ ചിലത് ചിലര്‍ മനപൂര്‍വ്വം പങ്കുവെയ്ക്കുന്ന മോശം കമന്റുകളാണ്. അതില്‍ താന്‍ ഇപ്പോഴും ഓര്‍ത്തുവെച്ച ഒരു കമന്റിനെ കുറിച്ചും താരം അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ.. നമിതയ്ക്ക് പിന്നെ എവിടെ നിന്നാണ് ഇത്രയും പണം.. എന്നായിരുന്നു ഒരു കമന്റ്..എന്റെ ജീവിത്തില്‍ വരുമാനം




വരുന്നതോ അല്ലെങ്കില്‍ സിനിമ മാത്രം അല്ല എന്റെ ജീവിതത്തില്‍ ഉള്ളത്.. എനിക്ക് അച്ഛനും അമ്മയും എല്ലാമുണ്ട്… സിനിമയില്‍ നിന്ന് മാത്രമല്ല എന്റെ ജീവിതത്തില്‍ വരുമാനം വരുന്നത്.. എന്നും നടി പറയുന്നു. നല്ലതായ രീതിയില്‍ കമന്റ് ചെയ്യുന്നവരുമുണ്ട് അതുപോലെ തന്നെ മോശമായി കമന്റ് ചെയ്യുന്നവരുമുണ്ട്. അവരുടെ ലൈഫില്‍ കുറേ മോശം അനുഭവമുണ്ടാകാം അതിന്റെ പേരില്‍ ഫ്രസ്‌ട്രേറ്റഡ് ആയി ബാക്കിയുള്ളവരുടെ മേലേക്ക് തീര്‍ക്കുന്ന ഒരുപാട് ആളുകളുമുണ്ട്. അതേസമയം, ഇത്തരം നെഗറ്റീവ് കമന്റുകള്‍ അധികവും വരുന്നത് ഫേക്ക് ഐഡികളില്‍ നിന്നാണെന്നും നമിത പറയുന്നു. അത്തരക്കാരോട് എന്ത് പ്രതികരിക്കാനാണ്.. അവര്‍ക്ക് സ്വന്തം ഐഡിയില്‍ നിന്ന് കമന്റ് ചെയ്യാന്‍ പോലും ധൈര്യമില്ലെന്നും നടി ചൂണ്ടിക്കാട്ടി.