മലയാളത്തിലെ പ്രിയ നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫയ്ക്കും പ്രിയാമണിയ്ക്കും നേരെ രൂക്ഷ ആരോപണങ്ങളുമായി ആദ്യ ഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്.
മുസ്തഫയ്ക്കും ആയിഷയ്ക്കും രണ്ട് കുട്ടികളുണ്ട്. മുസ്തഫയ്‌ക്കെതിരെ ഗാർഹിക പീഡന കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. പ്രിയമണിയും മുസ്തഫയും 2017 ഓഗസ്റ്റിൽ വിവാഹിതരായിരുന്നു . ഇരുവരുടെയും പ്രണയം എന്നും ആരാധകരും ആഘോഷം ആക്കിയിട്ടുണ്ട്.

മുസ്തഫ ഇപ്പോഴും ആയിഷയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടില്ല എന്നും, ഞങ്ങൾ വിവാഹമോചനത്തിന് പോലും അപേക്ഷ നൽകിയിട്ടില്ല പ്രിയമണിയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹം താനുമായി വിവാഹബന്ധത്തിൽ തന്നെയായിരുന്നു എന്നും ഭാര്യ പറഞ്ഞു. ഈ വാർത്തയുടെ കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ തനിക്ക് താൽപര്യമില്ല എന്നാണ് മുസ്തഫയുടെ വാദം. തന്റെ ഭാര്യ ആയിരുന്നു ആയിഷ എന്നത് വാസ്തവം ആണ് എന്നാൽ തന്റെ കുട്ടികളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട് എന്നും ഇപ്പോൾ ഇത്തരം വാക്കുകൾ പറയുന്നത് തന്റെ നിന്നും പൈസ അടിച്ചു മാറ്റാനുള്ള പരിപാടിയാണെന്ന് മുസ്തഫ വാധിക്കുന്നു.

ആയിഷയും താനും 2010 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും 2013 ൽ വിവാഹമോചനം നേടിയതായും മുസ്തഫ പറഞ്ഞു. പ്രിയമാനിയുമായുള്ള എന്റെ വിവാഹം 2017 ൽ സംഭവിച്ചു, ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിലെന്താണ് പ്രിയാമണിക്ക് പറയാനുള്ളത് എന്ന് കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധകർ. എല്ലാ റിയാലിറ്റി ഷോകളിലും പ്രിയാമണി തന്റെ ഭർത്താവിനെ പരിചയപ്പെടുത്തി കഴിഞ്ഞു.