തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാളാണ് സാമന്ത. തെലുങ്ക് സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം വളരെ പെട്ടെന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന താരം ബോളിവുഡിലും ഇപ്പോള്‍ സജീവമാണ്.റൂസോ ബ്രദേഴ്സ് നിര്‍മ്മിച്ച് രാജും ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്ത ‘സിറ്റാഡല്‍’ എന്ന ആക്ഷന്‍

പാക്ക്ഡ് വെബ് സീരീസിനായി അവര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്.സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. താരം ഇതിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.അത്തരത്തിൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നീ ഒരിക്കലും

ഒറ്റയ്ക്ക് അല്ല. എന്നെഴുതിയ ടി-ഷര്‍ട്ട് ധരിച്ച ചിത്രം ആയിരുന്നു താരം പോസ്റ്റ്‌ ചെയ്തത്.താരത്തിന്റെ പോസ്റ്റിന് പിന്നാലെ കൺഫ്യൂഷനിലായിരിക്കുകയാണ് ആരാധകർ. താരം പ്രണയത്തിലാണ് എന്ന സൂചന നൽകിയതാണോ എന്ന സംശയത്തിലാണ് ആരാധകർ.യശോദ’, ‘ശാകുന്തളം’, ‘കുശി’ എന്നിവയാണ് സാമിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍,ഈ ചിത്രങ്ങൾ എല്ലാം ബൈലിംഗൽ ചിത്രങ്ങളാണ്. തെലുങ്ക് , തമിഴ്, മലയാളം ഉൾപ്പെടെ ഉള്ള ഭാഷകളിൽ ചിത്രം എത്തും.