അപകടങ്ങൾ ഏതു നിമിഷം ആണ് നമ്മളെ തേടിയെത്തുന്നത് എന്ന് പറയാൻ കഴിയില്ല ഇപ്പോഴിതാ സിനിമയിലെ ഏറ്റവും പുതിയ ഒരു വാർത്തയാണ് ഏവരെയും ലഭിച്ചിരിക്കുന്നത്. പുതിയ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ വിശാലിന് പരിക്കേറ്റു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ യാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള നടൻ ബാബുരാജിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

സിനിമ ചിത്രീകരണത്തിന് ഇടയിൽ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് അപകടം പറ്റിയിരിക്കുന്നത്. ക്ലൈമാക്സ് രംഗത്തിലെ ഒരു ഫൈറ്റിംഗ് സീൻ ആയിരുന്നു എടുത്തു കൊണ്ടിരുന്നത്. റോപ്പിൽ കെട്ടിയിരുന്ന വിശാൽ ഇന്റെ റോപ്പ് പിന്നിലേക്ക് വലിയുമ്പോൾ ഷോൾഡർ ചുമരിനോട് അടിച്ചപ്പോൾ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ വിശാലിന്റെ ഷോൾഡറിൽ പരിക്ക് പറ്റിയിട്ടുണ്ട്. വിശാലിനെ എതിർവശത്ത് ഫൈറ്റ് ചെയ്തുകൊണ്ടിരുന്ന ബാബുരാജിനും ഇതേ സീനിൽ പിറകിലോട്ട് വീണു തല ചുമരിൽ തട്ടി അപകടം പറ്റിയിട്ടുണ്ട്.

അപകടം പറ്റിയ സമയത്ത് സെറ്റിൽ ഡോക്ടർ ഉണ്ടായതുകൊണ്ട് അപ്പോൾ തന്നെ പ്രാഥമിക ചികിത്സ നൽകിയതുകൊണ്ട് ഇരുവരും കാര്യമായി അപകടങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇരുവർക്കും ഡോക്ടർ റസ്റ്റ് പറഞ്ഞിരിക്കുകയാണ്. ഇനി ഇരുവരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു ശേഷം മാത്രമായിരിക്കും ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കാൻ കഴിയുകയുള്ളൂ. വാർത്തയറിഞ്ഞു വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ് സിനിമാലോകവും ആരാധകരും.