പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. സോഷ്യല്‍മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.നൃത്തത്തിലും സജീവമാവുകയാണ് നവ്യ ഇപ്പോള്‍. തിരുവനന്തപുരത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ നവ്യ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നവ്യ സ്വന്തമായി ഡാന്‍സ് സ്‌ക്കൂള്‍ തുടങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വിദ്യാരംഭ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.‘മാതങ്കി എന്ന നൃത്ത വിദ്യാലായം ഞാന്‍ ആരംഭിക്കുകയാണ്.

തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. എന്റെ ഗുരുവായ മനു മാസ്റ്ററാണ് ഇങ്ങനെയൊരു ആശയം എന്നോടു പറയുന്നത്’ നവ്യ പറഞ്ഞു. കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കുറച്ചു വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തതെന്നു നവ്യ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ

മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍