രണ്ടു വരവുകളിലൂടെ ആയി മലയാള സിനിമയിൽ മികച്ച നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യൽ. 1995 ൽ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.കലോൽസവ വേദിയിൽ നിന്നുമായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള വരവ്. സാക്ഷ്യത്തിന് പിന്നാലെ തൊട്ടടുത്ത വർഷം സല്ലാപം എന്ന സിനിമയിലൂടെ നായികയായി താരം മാറി

നിരവധി മികച്ച കഥാപാത്രങ്ങളെ അവതരപ്പിക്കുകയാും ചെയ്തിരുന്നു താരം. പിന്നീട് വിവാഹവും വിഹോമോചനവും ഒക്കെയായി 14 വർഷം ഇടവേള എടുത്ത താരം ഹൗ ഓൾഡ് ആർയുവിലൂടെ തിരിച്ചെത്തി. ഇപ്പോൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ.അതേ സമയം ഇപ്പോഴിതാ സോഷ്യൽ മീഡികളിൽ തനിക്ക് നേരെ വരുന്ന വാർത്തകളെ കുറിച്ചും ട്രോളുകളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മഞ്ജു വാര്യർ. കൺസ്ട്രക്ടീവ് ക്രിട്ടിസിസവും വ്യക്തിപരമായി വേദനിപ്പിക്കാൻ പറയുന്നതും മനസിലാകും, തന്നെ

അതൊന്നും വലുതായി ബാധിക്കാറില്ലെന്നും നടി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു മഞ്ജു വാര്യർ.മഞ്ജു എന്ന വ്യക്തിയെ ഒരിക്കലും ഇതൊന്നും ഇൻഫ്ളുവൻസ് ചെയ്യില്ല. പക്ഷേ ഒരു നെഗറ്റീവ് കമന്റാണെങ്കിൽ അതിൽ കഴമ്പുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാൽ ഇംപ്രൂവ് ചെയ്യാൻ നോക്കാറുണ്ട്. ചിലപ്പോഴൊക്കെ ഞാൻ പോലുമറിയാതെ എന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില വീഴ്ചകൾ ചൂണ്ടി കാണിക്കുന്നത് ഇതേ പോലെയുള്ള അഭിപ്രായങ്ങൾ ആയിരിക്കും.