

സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പങ്കുവെച്ചതോടെ നിരന്തരം സൈബര്‍ അറ്റാക്കിന് ഇരയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഗായിക പങ്കുവെക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ അ ശ്ലീല കമന്റുകള്‍ നിറയുകയാണ്. ഇതോടെ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി അമൃത രംഗത്തെത്തിയിരിക്കുകയാണ്.



സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ട്. ഇത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്ന് അമൃത പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അമൃതയും ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.



ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും കഴിഞ്ഞദിവസം ആയിരുന്നു ഇവരുടെ സഹോദരി അഭിരാമി ഒരു ലൈവ് വീഡിയോയിൽ എത്തുകയും തനിക്കെതിരെയും ഇത്തരത്തിലുള്ള സൈബർ അറ്റാക്ക് ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞുകൊണ്ട് ഇമോഷണൽ ആയി സംസാരിച്ചത്. വലിയ രീതിയിലുള്ള മാനസിക സംഘർഷമാണ് താൻ അനുഭവിക്കുന്നത് എന്നും അഭിരാമി കൂട്ടിച്ചേർത്തു.