വിവാഹ ബന്ധത്തിൽ തൃപ്തരല്ലേ? ഇതൊന്നു ശ്രദ്ധിച്ചാൽ ദാമ്പത്യത്തിൽ പ്രണയം തിരികെ വരും.

സുദീർഘവും സുന്ദരമായ ദാമ്പത്യബന്ധത്തിന് പ്രണയം അത്യാവശ്യമായ ഘടകമാണ്. പ്രണയമില്ലാത്ത വരണ്ട ദാമ്പത്യബന്ധം മടുപ്പുളവാക്കുന്നതും പല പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതും ആയിരിക്കും. ദാമ്പത്യത്തിൽ പ്രണയം കാത്തുസൂക്ഷിക്കാനും ബന്ധം സുദീർഘം ആകാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഉൾക്കൊണ്ട് പ്രണയിച്ചു ജീവിച്ചാൽ ബന്ധം മനോഹരമാകും. തുല്യസ്ഥാനം ആണെന്ന് മനസ്സിലാക്കുക.

ദാമ്പത്യത്തിൽ തനിക്കും പങ്കാളിക്കും തുല്യസ്ഥാനം ആണെന്ന് മനസ്സിലാക്കി പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുക. വലുപ്പച്ചെറുപ്പം ഇല്ലാതെ രണ്ടുപേർക്കും തന്റെതായ വ്യക്തിസ്വാതന്ത്ര്യം നൽകി ജീവിക്കുക. പങ്കാളിയോടുള്ള പെരുമാറ്റത്തിലും പ്രവർത്തികളിലും സ്നേഹം പ്രകടമാക്കുക. വിശേഷദിവസങ്ങളിലും അല്ലാതെയും പരസ്പരം സമ്മാനങ്ങൾ കൈമാറുക. ഇത് ഒന്നിച്ചുള്ള നിമിഷങ്ങൾ ഇരുവർക്കും പ്രിയമുള്ളത് ആക്കി മാറ്റും. പങ്കാളിക്ക് കൊടുക്കുന്ന സാമീപ്യമാണ് അടുത്ത പ്രധാന കാര്യം. ഇരുവർക്കും മനസ്സുതുറന്ന് സംസാരിക്കാൻ ഇത്തിരി സമയമോ പുറത്തുപോയി ചിലവഴിക്കാൻ ദിവസങ്ങളോ മാറ്റിവെക്കുക.

ഒന്നിച്ച് ഷോപ്പിംഗ് നടത്തുക സിനിമയ്ക്ക് പോകുക പങ്കാളിക്ക് അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് പോവുക പ്രിയപ്പെട്ടവരെ കാണുക ഇത് എല്ലാം ദാമ്പത്യ ബന്ധത്തെ കൂടുതൽ മനോഹരമാകും.പരസ്പരം ഇഷ്ടങ്ങൾ തുറന്നുപറയുകയും അത് അംഗീകരിക്കുകയും ചെയ്യുക. തമ്മിൽ സംസാരിച്ച ബന്ധത്തിന്റെ ആഴം കൂട്ടുകാർ. നല്ലതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇങ്ങനെ തമ്മിൽ മനസ്സിലാക്കി പ്രണയിച്ച ദാമ്പത്യബന്ധം കൂടുതൽ മനോഹരമാക്കാം.

MENU

Comments are closed.