അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരിയായി വന്ന് മലയാളി സിനിമാ ആസ്വാദകരുടെ മനം കവര്‍ന്ന നടിയായി മാറിയ വ്യക്തിയാണ് അനുപമ പരമേശ്വരന്‍. പെട്ടെന്ന് തന്നെ മലയാളത്തിന് പുറത്തേക്കും താരം പ്രശസ്തി നേടി.. ഇതര ഭാഷകളിലേയും സിനിമകളില്‍ മിന്നും താരമായി മാറി.. ഇപ്പോഴിതാ ഇപ്പോഴും താന്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നതിന്റെ പിന്നില്‍ എന്താണെന്ന് തുറന്ന് പറയുകയാണ് നടി. തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ കാര്‍ത്തികേയയ്ക്ക് വേണ്ടിനടത്തിയ പ്രൊമോഷന്‍

പരിപാടിയില്‍ വെച്ചാണ് എന്തുകൊണ്ട് ഇപ്പോവും സിനിമാ രംഗത്ത് നിലനില്‍ക്കുന്നത് എന്നതിനെ കുറിച്ച് അനുപമ തുറന്ന് സംസാരിച്ചത്.. ഞാന്‍ സുന്ദരി ആയതുകൊണ്ടോ.. എനിക്ക് അഭിനയിക്കാന്‍ വലിയ കഴിവ് ഉള്ളതുകൊണ്ടോ അല്ല ഞാന്‍ ഇപ്പോഴും ഇവിടെ ഇരിക്കുന്നത്.. എന്നാണ് അനുപമ പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
പൈസയല്ല എനിക്ക് വേണ്ടത് മറിച്ച് നല്ല കഥാപാത്രങ്ങളാണ് എന്ന് പറയുകയാണ് അനുപമ പരമേശ്വരൻ, ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഞാൻ പൈസ നോക്കിയല്ല സിനിമ ചെയ്യുന്നത്, ഞാൻ മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിം ഞാൻ ഒരു പണവും മേടിക്കാതയാണ് അഭിനയിച്ചത്. ഞാൻ മലയാളം

സിനിമയിൽ എന്താണ് ചെയ്തത് എനിക്ക് വലിയൊരു തുക ഡിമാന്റ് ചെയ്യാനായി. അന്യ ഭാഷക്കാർക്ക് പോലും മലയാളം സിനിമ ഡബ്ബ് ചെയ്ത് കാണാൻ ഇഷ്ടമല്ല.ഞാൻ അവിടെ ഷൂട്ടിന് ചെല്ലുമ്പോൾ എനിക്ക് കൊണ്ട് വരുന്ന റഫ്രൻസുകൾ മലയാളം സിനിമയുടേതാണ്, അവർക്ക് നമ്മുടെ മലയാളം സിനിമ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. നമ്മുടെ മലയാളം സിനിമ അത്രക്ക് വളന്നിരിക്കുന്നു. മലയാളം സിനിമയെ ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്നത്, അടുത്തത് എന്താണ് എന്ന രീതിയിലാണ്. പാൻ ഇന്ത്യ എന്ന് പറയേണ്ട ആവിശ്യം ഇല്ല, അവിടെ മലയാളം സിനിമ എല്ലാം തന്നെ പാൻ ഇന്ത്യൻ സിനിമയാണ് എന്നാണ് അനുപമ കൂട്ടിച്ചേർത്തത്.