മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ താരമാണ് നമിത പ്രമോദ്. താരവും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യമാണ് വിവാഹത്തെ കുറിച്ച്. വിവാഹം എപ്പോഴാണെന്ന് താരം തന്നെ തുറന്നുപറയുകയാണ്.
18 കഴിഞ്ഞാല്‍ മിക്ക പെണ്‍കുട്ടികള്‍ക്ക് മുമ്പിലുള്ള ചോദ്യവും വിവാഹത്തെ കുറിച്ചാവും. അതില്‍ സെലിബ്രിറ്റികളെന്നോ സാധാരണക്കാര്‍ എന്ന നോട്ടമൊന്നുമില്ല. സമൂഹം തീരുമാനിച്ച വിവാഹ പ്രായമാണത്.എന്നാല്‍, തനിക്ക് കുടുംബത്തില്‍ നിന്ന് തന്നെ

വിവാഹത്തിനായുള്ള പ്രഷര്‍ ഇല്ലെന്നാണ് നമിത പറയുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് എല്ലാം നോക്കിയാല്‍ എല്ലാവരുടെയും വിവാഹമാണ്. എന്റെ സുഹൃത്തിന് ഇപ്പോള്‍ നാലാമത്തെ കുട്ടിയായി. താന്‍ അടക്കം രണ്ടുപേരാണ് ഗ്രൂപ്പില്‍ വിവാഹം കഴിക്കാതെ ഉള്ളതെന്നും നമിത പറയുന്നു.
എല്ലാവരും കല്യാണം കഴിച്ച് പോകുന്നു, ഞാന്‍ എപ്പോഴാണ് കല്യാണം കഴിക്കുക എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാല്‍ എന്റെ ഫാമിലിയില്‍ നിന്ന് അങ്ങനെ ഒരു പ്രഷര്‍ ഇല്ല.30 വയസ്സാകുമ്പോഴേക്കും

കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ട്. 35, 40 വയസ്സ് ആകുമ്പോള്‍ നമ്മള്‍ക്ക് ഒരു ഏകാന്തത അനുഭവിക്കേണ്ടി വന്നേക്കാം. പക്ഷേ എനിക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം കല്യാണം കഴിച്ചാല്‍ മതിയെന്ന് അച്ഛനും അമ്മയും പറയുന്നതെന്ന് നമിത പറഞ്ഞു.അതേസമയം, തന്റെ പങ്കാളിയെ കുറിച്ചുള്ള ആഗ്രഹവും താരം പങ്കുവയ്ക്കുന്നുണ്ട്. വളരെ ലവിങ്, കെയറിംഗ് ആയിരിക്കണം, കാണാനങ്ങനെ ആയിരിക്കണം എന്നൊക്കെയുള്ള കണ്‍സെപ്റ്റുകളില്ലെന്നും താരം പറയുന്നു.