


മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോൾ. ഇവൻ മേഘരൂപൻ എന്ന സിനിമയിലൂെ ആയിരുന്നു അനുമോൾ മലയാള സിനിമയിലേക്ക് എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറാൻ അനുമോൾക്ക് കഴിഞ്ഞിരുന്നു.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ. അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുമോൾ.താരത്തിന്റെ



ബോൾഡ് ഫോട്ടോ ഷൂട്ടുകളും മറ്റും സോഷ്യൽ മീഡിയയുടെ കയ്യടി നേടാറുണ്ട്. പലപ്പോഴും തനിക്ക് എതിരെയുള്ള മോശം പരാമർശങ്ങൾക്കും അധിക്ഷേപ കമന്റുകൾക്കും അനുമോൾ മറുപടി നൽകാറുണ്ട്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തക്കുറിച്ചും പറയുകയാണ് താരം.കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. വേണ്ടാന്ന് വെച്ചെന്ന് പറയാൻ പറ്റില്ല. രണ്ട് റിലേഷൻഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്. അതൊന്നും വർക്ക് ആയില്ല. മുൻപുള്ള റിലേഷൻഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടിൽ. എന്നിട്ടും അത് വേണ്ടെന്ന് വെച്ചതാണ്.എനിക്കത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്. വീട് പുതുക്കി പണിതതിന്റെ സന്തോഷത്തിലാണ് താനും കുടുംബവും എന്നും അനു പറഞ്ഞു.



നമുക്കൊരു ആവശ്യം വന്നാൽ ഓടി നടന്ന് പണി എടുക്കും. മുമ്പ് സിനിമ വന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാനാണ് നോക്കാറ്.ഇപ്പോൾ വീട് പണിക്ക് പൈസ വേണ്ടത് കൊണ്ട് കുറേ പടങ്ങൾ ചെയ്തു. വൈൻ, ആരോ, പെൻഡുലം, ടീച്ചർ തുടങ്ങിയ സിനിമകൾ വരാനുണ്ട്. തമിഴിൽ രണ്ട് പ്രൊജക്ട് ചെയ്തു. കുറച്ച് നല്ല പടങ്ങൾ വരാനുണ്ടെന്നും അനുമോൾ പറയുന്നു. അതേ സമയം നേരത്തെ തന്റെ ദേഷ്യത്തെ കുറിച്ചും അനുമോൾ തുറന്നു പറഞ്ഞിരുന്നു. കൗമുദി മൂവിസിനോട് ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.അപ്പോൾ ഞാൻ ഫുൾ ഏഡീസിനേയും വിളിച്ച് അവരോട് കൺടിന്യൂവിറ്റിയെ കുറിച്ച്




ചോദിച്ചപ്പോൾ അവർക്ക് ആർക്കും അറിയില്ല. ശേഷം വീഡിയോ ഇട്ട് നോക്കിയപ്പോൾ ഞാൻ പറഞ്ഞതാണ് ശരി. അങ്ങനെയാണ് ഞാൻ ബഹളം വെച്ചത്. അപ്പോൾ തന്നെ ഡയറക്ടർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. എനിക്ക് ഹൈ ബിപിയാണ് അത്യാവശ്യം ക്ഷമയുമുണ്ട്. രണ്ട് മൂന്ന് റിലേഷൻ ഇണ്ടായിരുന്നു.പിന്നീട് എനിക്ക് മനസിലായി ഞാൻ അതിന് പറ്റിയ ആളല്ലെന്ന്. റിലേഷൻഷിപ്പ് എനിക്ക് വർക്കാവില്ല മ്യൂചലി പറഞ്ഞ് അവസാനിപ്പിച്ചതാണ്. ചില കാര്യങ്ങളിൽ ഞാൻ പെർഫെക്ഷനിസ്റ്റാണ്. ഇപ്പോൾ സിംഗിളാണ് സിംഗിൾ ആകുമ്പോൾ ഹാപ്പിയാണ്. കൂടുതൽ പ്രൊഡക്ടീവാണ്. ട്രാവൽ ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നുണ്ടെന്നും ആയിരുന്നു അനുമോൾ പറഞ്ഞത്.