കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിൽ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്.പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയി യൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും

ചെയ്തിരുന്നു.അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്. ഗോപി സുന്ദറും വിവാഹിതനാണ്. ആദ്യ ഭാര്യയുടെ പേര് പ്രിയ എന്നാണ്.ആ ബന്ധത്തിൽ ഗോപി സുന്ദറിനും രണ്ട് ആൺമക്കളുണ്ട്. അവർ പ്രിയയ്‌ക്കൊപ്പമാണ് താമസം. പ്രിയയുമായി പിരിഞ്ഞ ശേഷം ഗോപി സുന്ദർ പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. അഭയേയും ഒഴിവാക്കിയാണ് ഗോപി സുന്ദർ അമൃതയ്ക്ക് പുറകേ എത്തിയത്. ഇതാണ് ഹേറ്റ് കമന്റുകൾക്ക് കൂടുതൽ കാരണമായത്.ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയശേഷമുള്ള ആദ്യ ഓണം അടിപൊളിയായി ആഘോഷിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾസാണ് ഗായിക അമൃതയും ഗോപി സുന്ദറും. ഇപ്പോൾ ഇരുവരും ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണത്തിന് ശേഷമാണ് ഇരുവരും

വിദേശത്തേക്ക് പറന്നത്.അതേ സമയം അവിടെ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും ഇപ്പോൾ. ഇരുവരും പ്രണയാർദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് താരങ്ങൾ പങ്കുവെച്ച ഫോട്ടോയിലുള്ളത്. ഫോട്ടോ വളരെ വേഗത്തിൽ വൈറലായി മാറിയിരിക്കുകയാണ്.അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി. തൊന്തരവാ എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. അഭിരാമി മാത്രമല്ല മറ്റ് നിരവധി ആരാധകരും കമന്റുകൾ കുറിച്ചു. എല്ലാവരും ക്യൂട്ട് കപ്പിൾ, നന്നായിട്ടുണ്ട്’ തുടങ്ങിയ കോംപ്ലിമെന്റുകളാണ് ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്.