മോഡലിംഗ് രംഗത്ത് തിളങ്ങി സിനിമകളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ മുഖമാണ് ഋതു മന്ത്രയുടേത്. ഇപ്പോഴിതാ ലോകസുന്ദരിപട്ടം ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ലോക സുന്ദരി പട്ടം ലഭിക്കുന്ന ആ സമയത്ത് ഞാന്‍ ആദ്യം പോയി എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും എന്നാണ് ഋതു മന്ത്ര പറയുന്നത്. ഞാന്‍ എന്താണ് ഇങ്ങനെ പറയാന്‍ കാരണം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പോലും വിശ്വസിക്കില്ല എന്നാണ് ഋതു മന്ത്ര പറയുന്നത്. മിസ് ഇന്ത്യ മത്സരത്തിന് വേണ്ടി

പോയ സമയത്തെ അനുഭവവും താരം പങ്കുവെയ്ക്കുന്നു.. മിസ് ഇന്ത്യയ്ക്ക് പോയ സമയത്ത്.. രണ്ട് മാസത്തെ കഠിനമായ ഭക്ഷണ ക്രമീകരണം ആയിരുന്നു.. അവര്‍ക്ക് കൃത്യമായ ഡയറ്റ് ചാര്‍ട്ട് എല്ലാം ഉണ്ടായിരിക്കും.. നമ്മുടെ വെയ്‌റ്റൊക്കെ അവര്‍ ശ്രദ്ധിക്കും. അതുകൊണ്ട് അവരെ ചീറ്റ് ചെയ്ത് നമുക്ക് ഒന്നും കഴിക്കാന്‍ സാധിക്കില്ല.


അപ്പോഴാണ് പല ഭക്ഷണ സാധനങ്ങളോടും ഭയങ്കരമായിട്ട് കൊതി തോന്നുക.. ഋതു മന്ത്ര പറയുന്നു. അതുകൊണ്ട് തന്നെ എനിക്ക് മിസ് വേള്‍ഡ് ആയി എനിക്ക് കിട്ടിയാല്‍ ആ തലയില്‍ വെച്ച കിരീടം അഴിച്ച് വെച്ച് നല്ല ഏതെങ്കിലും റെസ്റ്റോറന്റില്‍ പോയി എനിക്ക് ഭക്ഷണം തരൂ എന്ന് പറയും..
എനിക്ക് നാടന്‍ ഭക്ഷണമാണ് ഇഷ്ടം എന്നും.. ഉണ്ണിയപ്പം ഉണ്ടോ എന്ന് ചോദിക്കും.. അതൊന്നും അവിടെ കിട്ടില്ല എന്നാലും ആഗ്രഹം പറയുകയാണ് എന്നാണ് ഋതു മന്ത്ര പറയുന്നത്.