ചേച്ചിയുടെ സ്ഥാനത്ത് കണ്ടിട്ടും അവർ എന്നോട് അങ്ങനെ ചെയ്തു.ഉള്ളിലൊതുക്കിയ വിഷമങ്ങൾ തുറന്നു പറഞ്ഞ് റഹ്മാൻ.

മലയാളം, തമിഴ് സിനിമകളിൽ റൊമാന്റിക് ഹീറോയായി ഒരുകാലത്ത് തിളങ്ങി നിന്ന നടനായിരുന്നു റഹ്മാൻ. തന്റെ അഭിനയത്തിലൂടെ ധാരാളം ആരാധകരെ സൃഷ്ടിച്ച നടൻ കുറച്ചുകാലമായി സിനിമാ മേഖലയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ അടുത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തുകയുണ്ടായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന താരമാണ് റഹ്മാൻ.


തന്റെതായ വേഷങ്ങളിലൂടെ മലയാള സിനിമയുടെ മുഖമായി മാറിയിരുന്ന റഹ്മാൻ ഗോസിപ്പുകളുടെ കാര്യത്തിലും പുറകിൽ ആയിരുന്നില്ല. സഹനടിമാരായിരുന്നു ശോഭന രോഹിണി തുടങ്ങി പല നടികളുടെയും പേരുകൾ ചേർത്ത് ഗോസിപ്പുകൾ റഹ്മാനെ പറ്റി പരന്നിരുന്നു. ഇത്തരം ഗോസിപ്പുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് റഹ്മാൻ. തന്നെപ്പറ്റി പരന്നിരുന്ന ഗോസിപ്പുകൾ തന്നെ ഒരുതരത്തിലും അലട്ടിയിരുന്നില്ല. വ്യക്തി ജീവിതത്തെയും സിനിമ ജീവിതത്തെയും അത് ബാധിക്കാത്ത വിധം തന്നെയാണ് മുന്നോട്ട് പോയിരുന്നത്.

എന്നാൽ ഗോസിപ്പുകളെക്കാൾ തന്നെ വേദനിപ്പിച്ച സിനിമ ജീവിതത്തിലെ ഒരു അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് റഹ്മാൻ.
നടി സിത്താരയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു ആളായിരുന്നു താൻ എന്നും സഹനടി എന്നതിലപ്പുറം ഏറ്റവുമടുത്ത ഒരു സുഹൃത്ത് തന്നെയായിരുന്നു സിതാര. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം സഹായിച്ച വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു സിത്താര വീഡിയോ ഒരിക്കൽ തമിഴ് സിനിമയുടെ സെറ്റിൽ വച്ച് തന്നെ മോശക്കാരൻ ആക്കാൻ ശ്രമിച്ചിരുന്നു എന്ന് റഹ്മാൻ ഓർക്കുന്നു.

ഇത്ര അടുത്ത് ബന്ധം ഉണ്ടായിട്ടും തന്നെ തൊട്ട് അഭിനയിക്കാൻ പാടില്ല എന്ന സിത്താര പിടിക്കുകയായിരുന്നു. ഇതിന്റെ പേരിൽ സെറ്റിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുകയും അവസാനം സെറ്റിൽ നിന്ന് ഇറങ്ങി വരേണ്ട അവസ്ഥയും ഉണ്ടായെന്ന് റഹ്മാൻ ഓർക്കുന്നു. ഇത് മാനസികമായി വളരെ തളർത്തിയിരുന്നു എന്നും ചിലരുടെ ഉള്ളിൽ തന്നെ പറ്റി മോശം അഭിപ്രായം സൃഷ്ടിച്ചുവെന്നും റഹ്മാൻ പറഞ്ഞു.

MENU

Comments are closed.