

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെ ആണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ബോക്സ് ഓഫീസിൽ ഒരു ദുരന്തമായി മാറുകയായിരുന്നു. ഇതിനുശേഷം നിർണായകം എന്ന സിനിമയിലും നിർണായകമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ഈ സിനിമയും ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. ആസിഫ് അലി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര


തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ.
ഇപ്പോൾ താരം എങ്ങനെയാണ് സിനിമയിലേക്ക് കിട്ടിയത് എന്ന കഥയാണ് താരം തന്നെ പുറത്തു വിടുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെല്ലാം തന്നെ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ഒരു സൂപ്പർ താരം കാരണമാണ് താൻ സിനിമയിൽ എത്തിയത് എന്നാണ് താരം പറയുന്നത്. എന്നാൽ ആദ്യമായിട്ടാണ് താരം ഈ കാര്യം പുറത്തുവിടുന്നത്. ആ സൂപ്പർ താരമായിരുന്നു തന്നെ ആദ്യത്തെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് എന്നാണ് മാളവിക പറയുന്നത്.



ബോംബെയിലായിരുന്നു താരം ജനിച്ചുവളർന്നത്. അതുകൊണ്ട് അധികം മലയാള സിനിമകളൊന്നും കണ്ടിട്ടില്ല. വല്ലപ്പോഴും അച്ഛനുമമ്മയും കാണുന്ന കുറച്ചു മലയാളം സിനിമകൾ മാത്രമേ അന്ന് കണ്ടിട്ടുള്ളൂ. പക്ഷേ മമ്മൂട്ടിയെയും മോഹൻലാലിനെയും എനിക്ക് വളരെ ഇഷ്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാർ ആയിട്ടാണ് ഞാൻ ഇവരെ കണക്കാക്കുന്നത്. പട്ടം പോലെ എന്ന സിനിമയിലേക്ക് എന്നെ നിർദേശിച്ചത് മമ്മൂക്ക ആണ്. അദ്ദേഹം എന്നിൽ അർപ്പിച്ച് ആ വിശ്വാസമാണ് സിനിമകൾ ചെയ്യുവാൻ തനിക്ക് ആത്മവിശ്വാസം നൽകിയത് എന്നും മാളവിക കൂട്ടിച്ചേർത്തു.