മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രസ്ന പവിത്രൻ. മലയാളം സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2016 വർഷത്തിൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് താരം. ധാരാളം ആരാധകരാണ് താരത്തിന് കേരളത്തിനകത്തും പുറത്തും ഉള്ളത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. താരമിപ്പോൾ പങ്കുവെച്ച പുതിയ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഗ്ലാമർ കൂടിപ്പോയി എന്ന വിമർശനവും വരുന്നുണ്ട്.

ഇതിനു താഴെ ഒരു വ്യക്തി നടത്തിയ കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ക്ലീവേജ് കാണിച്ചാൽ കൂടുതൽ സിനിമകൾ ലഭിക്കും. കാരണം അത് ഒരു സ്ത്രീയെ കൂടുതൽ സെക്സി ആക്കും, കൂടുതൽ പബ്ലിക്കേഷൻ അറ്റൻഷൻ ലഭിക്കുകയും ചെയ്യും. ഒരുവിധം മുൻനിര നായികമാരെല്ലാം തന്നെ ഇത് അവരുടെ കരിയറിലെ തുടക്ക സമയത്ത് ചെയ്തിട്ടുണ്ട്. എല്ലാ ക്രെഡിറ്റും നിങ്ങളുടെ ഭർത്താവ് അർഹിക്കുന്നത് ആണ്. ഇത് ഒരു മോശം കാര്യമായി കാണാതെ, അദ്ദേഹം നിങ്ങളെ ഈ ഫീൽഡിൽ സപ്പോർട്ട് ചെയ്യുന്നു. മുന്നോട്ട് പോവുക” – ഇതായിരുന്നു വ്യക്തിയുടെ കമൻറ്.

ഇതിനു മറുപടി നൽകിക്കൊണ്ട് താരം രംഗത്തെത്തുകയും ചെയ്തു. താരം നൽകിയ മറുപടി എന്താണ് എന്ന് കണ്ടോ? ഒറ്റവാക്കിൽ ആണ് താരം മറുപടി നൽകിയത്. താങ്ക്യൂ എന്നുമാത്രമാണ് താരം പറഞ്ഞത്. എന്തായാലും ഈ കമൻ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. പൊതുവേ നടിമാരുടെ ചിത്രങ്ങൾ താഴെ ഞരമ്പ് കമൻറുകൾ ആണ് വരാറുള്ളത്. ആദ്യമായിട്ടാണ് ഈ വിഷയം ഒരാൾ ഇത്രയും മാന്യമായ രീതിയിൽ അവതരിപ്പിക്കുന്നത്.