ടെലിവിഷൻ സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ശേഷം ഇപ്പോൾ മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ബാലതാരമാണ് വൃദ്ധി വിശാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താരം ടിക്ടോക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. അല്ലു അർജുൻ ചിത്രത്തിലെ ഗാനരംഗത്തിന് വിവാഹവേദിയിൽ വൃത്തം കഴിച്ചതോടെ താരം സോഷ്യൽ മീഡിയയിൽ വൈറലായി.

സാറ എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴു എന്ന സീനിൽ അഭിനയിച്ച തോടുകൂടി കുട്ടി താരത്തെ ഏവരും ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ വൃത്തി തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം നവ്യാനായരുടെ ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വൃത്തി പുതിയ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ആണോ എന്നാണ് ഏവരും ചോദിക്കുന്നത്.

എന്നാൽ ഒരു സിനിമയുടെ ചിത്രീകരണം അല്ലെന്നും ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയുടെ ഗസ്റ്റ് ആയി കുട്ടിക്കാലത്തെ എത്തിച്ചത് ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് വൃദ്ധി. വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് അഞ്ചുവയസ്സുകാരി. സിനിമയിൽ സജീവമാകാൻ കാത്തിരിക്കുകയാണ് താരം.