ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അനുശ്രീ. പിന്നീട് നിരവധി സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം അനുശ്രീ ചെയ്തു. ഇതിനിടെയാണ് ക്യാമറമാന്‍ വിഷ്ണുമായി നടി പ്രണയത്തിലായത്. പിന്നീട് ഇവരുടെ വിവാഹവും കഴിഞ്ഞു. ഈ ബന്ധത്തോട് അനുശ്രീയുടെ വീട്ടുകാര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ഒരു കുഞ്ഞു ജനിച്ചതിനുശേഷം ആണ് അനുശ്രീയുടെ വീട്ടുകാര്‍ പിണക്കങ്ങളെല്ലാം മാറ്റി മകളുടെ അടുത്ത് എത്തിയത്.
ഈ അടുത്ത വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവെച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു. ‘വിവാഹമോചനം ദുരന്തമല്ല.’ ‘സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള’ ക്വാട്സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.


അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു.
കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടായിരുന്നു ഈ പോസ്റ്റ് പങ്കുവെച്ചത് . ഇതിനെക്കുറിച്ചുള്ള വാര്‍ത്ത വന്ന് തുടങ്ങിയതോടെ ഈ പോസ്റ്റ് നടി തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഫ്‌ലവേഴ്‌സിന്റെ ഒരു കോടി

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍. വിവാഹമോചനത്തെക്കുറിച്ച് വീണ്ടും പറഞ്ഞിരിക്കുകയാണ് അനുശ്രീ .
ഇന്‍ഡസ്ട്രിയില്‍ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ലെന്നാണ് അനുശ്രീ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നത്. ‘ഇന്‍ഡസ്ട്രിയില്‍ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹമായിരുന്നു.’