ടെലിവിഷൻ മിനിസ്‌ക്രീൻ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് നടൻ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് ഇരുവരും മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സമ്പാദിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹം ആരാധകരിലും ആവേശം ഉണർത്തിയിരുന്നു.
അതിന് തെളിവാണ് താരങ്ങളുടെ വിവാഹ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് വൈറലായത്. വിവാഹ ചിത്രങ്ങളും വീഡിയോയും വൻ ഓളമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും

ഇൻസ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലിലൂടെയും ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗർഭം ധരിച്ചത്. ശേഷം, അഭിനയ രംഗത്ത് നിന്ന് നടി ഇടവേളയെടുത്തു. പ്രസവത്തിനായി ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളതെന്നും കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ആകാംഷയിലാണെന്നും മൃദുല കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഭർത്താവ് യുവയ്ക്ക് മുൻപേ മൃദുല മിനി സ്‌ക്രീനിൽ സജീവമായ നടിയാണ്. യുവ ഒരു നടൻ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ് എന്നും ഭർത്താവിനെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മൃദുല

പറഞ്ഞിരുന്നു. യുവ അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു. യുവ ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയ സീരിയലും ഇത് തന്നെയാണ്.താൻ നായകനായി എത്തിയ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ തന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നാണെന്നും യുവ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ പരമ്പരയിൽ തന്നെ തനിക് ഇത്രയും സ്വീകാര്യത ലഭിച്ചതിൽ

സന്തോഷമാണെന്നും വ്യക്തമാക്കി. ആ സ്വീകാര്യത തന്റെ അഭിനയ രംഗത്തെ ഭാഗ്യമായി കണക്കാക്കുന്നു എന്നും യുവ പറഞ്ഞു. എന്തൊക്കെ ചെയ്താലും ഭാഗ്യവും കൂടി ഉണ്ടങ്കിലേ ഏതൊരു രംഗത്തും വിജയിക്കുകയുള്ളു എന്നും പറഞ്ഞു.
സീരിയലിൽ അവിഹിതത്തിന്റെ കഥ പറയുന്നുണ്ടെങ്കിൽ പോലും ജീവിതത്തിൽ അങ്ങനെ ഒന്നുമില്ലെന്നും ഇരുവരുടെയും ജീവിതം ഇപ്പോഴും പ്രണയം കൊണ്ടാണെന്നും, പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നും നടൻ പറഞ്ഞു. സീരിയലിന്റെ കഥ പറഞ്ഞ് യഥാർത്ഥ ജീവിതത്തിൽ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കാൻ ആരൊക്കെ ശ്രമിച്ചാലും അതൊന്നും തങ്ങളുടെ എടുത്ത് നടക്കില്ലെന്നും യുവ മറുപടി നൽകി.