നടി വീണാ നായരുമായുള്ള വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണവുമായി ആര്‍ജെ അമന്‍. ഭാര്യയും നടിയുമായവീണ നായരുമായി വേര്‍പിരിഞ്ഞു. എന്നാല്‍ തങ്ങള്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും അമന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പങ്കുവച്ചു ആഴ്ചകള്‍ക്ക് മുമ്പാണ് വീണാ നായരുടെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യലിടത്ത് നിറഞ്ഞിരുന്നത്. ബിഗ് ബോസിലെ തുറന്നുപറച്ചിലുകള്‍ വിവാഹമോചനത്തിന് കാരണമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിനൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ശേഷം ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ വീണ പങ്കെടുത്തപ്പോഴാണ് ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നെന്ന് വ്യക്തമാക്കിയത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും മാത്രമാണ് താരം പറഞ്ഞിരുന്നത്. അതോടെ ആരാധക ലോകം ആശ്വാസത്തിലായിരുന്നു.
പിന്നെ കഴിഞ്ഞ ദിവസം മകന്‍ അമ്പാടിയുടെ സ്‌കൂളിലെ പരിപാടിയ്ക്കായി വീണയും അമനും ഒന്നിച്ചുള്ള ചിത്രങ്ങളും വന്നതോടെ വിവാഹമോചന ഗോസിപ്പുകള്‍ കെട്ടടങ്ങിയിരുന്നു.


അതിനിടെയാണ് ഊഹാപോഹങ്ങളില്‍ എല്ലാം വ്യക്തത വരുത്തി അമന്റെ കുറിപ്പ.
കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, ആളുകള്‍ കൂടുതല്‍ കഥകള്‍ മെനയാതിരിക്കാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അമന്‍ പറഞ്ഞു.

എന്നാല്‍ മകനെ ആലോചിച്ച് ഞങ്ങള്‍ക്ക് ഇതുവരെ വിവാഹമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അതൊരു കാരണമാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും.
ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോള്‍ കഠിനമാകും. നമ്മള്‍ അപ്പോള്‍ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നല്‍കണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു. – ആര്‍ജെ അമന്‍ കുറിച്ചു.