സംഗീത ലോകത്തേക്ക് ഇനിയുള്ള യാത്രയില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. പ്രണയ ബന്ധത്തില്‍ ആണെന്ന് സോഷ്യല്‍ മീഡിയ വഴി തുറന്ന് പറഞ്ഞതോടെ പല സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തി ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി അമൃതയും ഗോപിസുന്ദറും ഒരുമിച്ച് അഭിമുഖങ്ങളില്‍ എത്തിയിരിക്കുകയാണ്.
എന്നാല്‍ ബന്ധം ആരംഭിച്ചത് മുതലുള്ള പല കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും

ഇരുവരും മറുപടി നല്‍കിയിരുന്നില്ല. ജാങ്കോ സ്‌പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് വേണ്ടി അനുവദിച്ചു നല്‍കിയ അഭിമുഖത്തില്‍ ആരാണ് ആദ്യം പ്രപ്പോസ് ചെയ്തത് എന്ന അവതാരികയുടെ ചോദ്യത്തിന് അമൃതയും ഗോപി സുന്ദറും മറുപടി പറഞ്ഞിരുന്നില്ല. റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാതെ ഇരുവരും ഒഴിഞ്ഞു മാറിയത്.
പ്രപ്പോസ് ചെയ്ത എത്ര നാളുകള്‍ കഴിഞ്ഞാണ് ഓക്കെ പറഞ്ഞത് എന്ന ചോദ്യത്തിനും ഇരുവരും ഉത്തരം നല്‍കിയിരുന്നില്ല… അതേസമയം, രണ്ട് പേര്‍ക്കും ഒരുപോലുള്ള നല്ല ഒരു ക്വാളിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അമൃത പറഞ്ഞത്. അതേസമയം, ഗോപി

സുന്ദറിന്റെ ഉത്തരം ഇതായിരുന്നു.. ഏതൊരു പെണ്ണും പാര്‍ട്ണറുമായി ഉണ്ടായേക്കാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വളരെ പക്തയോടെ അമൃത കൈകാര്യം ചെയ്യു അതാണ് അമൃതയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ക്വാളിറ്റി. അത് അവളുടെ അനുഭവം കൊണ്ട് ഉണ്ടായതാണ്. അമൃതയെ പോലെ ഒരു സ്ത്രീയെ ഞാന്‍ വേറെ കണ്ടിട്ടില്ല.. എന്റെ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ നോക്കി..എന്ന് പറഞ്ഞ് അവിടെ തുടങ്ങും ചിലരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍.. ഇത്രയ്ക്ക് നിസാരമാണോ നിങ്ങളുടെ ബന്ധം എന്നും ഗോപിസുന്ദര്‍ പ്രേക്ഷകരോടായി ചോദിക്കുന്നു..