റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി ഷംന കാസിം. അടുത്തിടെയാണ് നടി വിവാഹിതയാകുന്നെന്ന് അറിയിച്ചിരുന്നത്. ഇപ്പോഴിതാ
പ്രതിശ്രുത വരന്‍ ഷാനിദ് ആസിഫലിക്കൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
ലവ് ഇമോജിക്കൊപ്പമാണ് എന്നും എന്റേത് എന്ന് കുറിച്ച് ഷാനിദ് ആസിഫലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. നടി രചന നാരായണന്‍ കുട്ടി, പേളി മാണി തുടങ്ങിയവര്‍ ചിത്രത്തിന് കമന്റിട്ടിട്ടുണ്ട്.


കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനം, നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് മെഹന്ദി ചിത്രങ്ങള്‍ താരം പങ്കുവച്ചത്. രണ്ടു മാസം മുമ്പായിരുന്നു വിവാഹനിശ്ചയം.


ഷാനിദ് ആസിഫലി ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമാണ്. 2004ല്‍ ഇറങ്ങിയ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.
പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരന്‍, ചട്ടക്കാരി, ഒരു കുട്ടനാടന്‍ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങിയവ ശ്രദ്ധേയമായ സിനിമകളാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഷംന സജീവമാണ്.